Image

മന്ത്രിസ്ഥാനം ചോദിച്ച്‌ വാങ്ങില്ല: കുഞ്ഞാലിക്കുട്ടി

Published on 02 July, 2011
മന്ത്രിസ്ഥാനം ചോദിച്ച്‌ വാങ്ങില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയെ ചോദിച്ച്‌ വാങ്ങില്ലെന്ന്‌ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസ്‌താവിച്ചു. ഇ. അഹ്‌മദിന്‌ കാബിനറ്റ്‌ പദവി ലഭിച്ചേക്കും. മന്ത്രിസഭാ വികസനം നടത്തുമ്പോള്‍ ഈ പ്രശ്‌നം പരിഗണിച്ചേക്കുമെന്നും അദ്ദേഹം മലപ്പുറം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നതിനിടെ പറഞ്ഞു. സ്വാശ്രയപ്രശ്‌നം സംബന്ധിച്ച്‌ ലീഗിന്‌ പ്രഖ്യാപിത നിലപാടുണ്ട്‌. മാനേജ്‌മെന്റുകള്‍ പറയുന്നത്‌ അവരുടെ പ്രശ്‌നങ്ങളാണ്‌. സര്‍ക്കാര്‍ പറയുന്നത്‌ സമൂഹത്തിന്റെയും സമുദായത്തിന്റെയും പ്രശ്‌നങ്ങളാണ്‌. സമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക