ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം 18 മുതല്‍
OCEANIA
12-Oct-2018
OCEANIA
12-Oct-2018

സിഡ്‌നി: കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായി കേരള ഗവണ്‍മെന്റന്റെ നേതൃത്വത്തില്‍ സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം കേരള ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓസ്‌ടേലിയയില്‍ സന്ദര്‍ശനം നടത്തുന്നു.
ഓസ്‌ട്രേലിയായിലെ പ്രധാന നഗരങ്ങളായ സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് ധന ശേഖരണ പരിപാടി. ഒക്ടോബര്‍ 19, 20 തീയതികളില്‍ സിഡ്‌നിയിലും 21 ന് മെല്‍ബണിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മന്ത്രി, സംഘാനാ പ്രതിനിധികളുമായും വിശിഷ്ട വ്യക്തികളുമായും കൂടിക്കാണുകയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഫണ്ടുകള്‍ ഏറ്റുവാങ്ങുകയും ചെയ്യും. ഗവണ്‍മെന്റിന്റെ ഔദ്യാഗിക ക്ഷണപ്രകാരമുള്ള പൊതു പരിപാടിയില്‍ ടാസ്മാനിയന്‍ തലസ്ഥാനമായ ഹോബാര്‍ട്ടിലും മന്ത്രി പങ്കെടുക്കും.
നവകേരള സ്രഷ്ട്ടിക്കായുള്ള ഈ ഉദ്യമത്തില്‍ മുഴുവന്‍ അസോസിയേഷനുകളും വ്യക്തികളും പങ്കാളികളാകണമെന്ന് ലോക കേരള സഭാംഗം വിഎസ്. അമേഷ്‌കുമാര്‍ അഭ്യര്‍ഥിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments