Image

മുസ്‌ലിം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തരുതെന്ന് ഫത്‌വ

Published on 04 April, 2012
മുസ്‌ലിം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തരുതെന്ന് ഫത്‌വ
മുസാഫര്‍നഗര്‍: മുസ്‌ലിം സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നതിനെതിരെ ഇസ്‌ലാമികത പഠനകേന്ദ്രമായ ദേവ്ബന്ദിലെ ദാറുല്‍ ഉലും ഫത്‌വ പുറപ്പെടുവിച്ചു. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നത് ശരിയത്ത് നിയമത്തിന് വിരുദ്ധമാണെന്നും മുസ്‌ലിം സ്ത്രീകള്‍ ഇത് തൊഴിലായി സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടി. പര്‍ദ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ നടത്താനനുവാദമില്ലെന്ന് ദാറുല്‍ ഉലൂമിന്റെ മുഫ്തി ആരിഫ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക