Image

ഇറ്റാലിയന്‍ അയല്ക്കാരന്‍ (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 12 October, 2018
ഇറ്റാലിയന്‍ അയല്ക്കാരന്‍ (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
മധ്യവയസ്കനായ ഇറ്റാലിയന്‍ അയല്ക്കാരനോട് ടോണിക്ക് അസഹ്യമായ അസഹിഷ്ണുത തോന്നി. അയല്ക്കാരന്‍ തരം കിട്ടുമ്പോഴൊക്കെ തന്നെ തുറിച്ചുനോക്കുന്നു.ജാലകവിടവിലൂടെതന്റെഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നു. ഈയിടെയായി അയാള്‍ജോലിക്കൊന്നും പോകുന്നതായികാണാറില്ല. ന്യൂസ്‌പേപ്പറൊ, മെയിലൊ എടുക്കാന്‍ മാത്രമെതല ഒരുനിമിഷംവെളിയില്‍ നീട്ടൂ. അപൂര്‍വ്വമായേഅയാള്‍ പുറത്ത് പോവാറുളളു. പോയാല്‍ ഉടനെത്തന്നെ, പിസായോമറ്റോവാങ്ങി തിരികെവരികയുംചെയ്യും. അയാളുടെറെഡ് ഫറാറിസ്‌പോര്‍ട്ട്‌സ്ജി.ടി.എസ് ഡ്രൈവ്‌വേയില്‍മിക്കവാറുംകാണാം.

ഒരു കാരണവുമില്ലാതെയാണ് അയല്ക്കാരന്‍ ഭാര്യയേയും മക്കളേയുംവീട്ടില്‍ നിന്നിറക്കിവിട്ടത്.അതിനുശേഷമാണ് ഈ രൂക്ഷനോട്ടംകൂടുന്നത്. ഉന്മാദിയെപ്പോലെഅയാള്‍വീട്ടില്‍അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്കാണാം. ഒരുപക്ഷേ, ഭാര്യയുടേയുംമക്കളുടേയും അഭാവത്തിലുളള വിഭ്രാന്തിയോ,അതോഅവരെഉപേക്ഷിച്ചതിലുളള അപാരാധബോധമോ?

അയാളുടെവളര്‍ത്തുനായക്കളായ രണ്ടു ജര്‍മ്മന്‍ ഷെപ്പേര്‍ഡുകളെഇപ്പോള്‍കാണുന്നില്ല. ആദ്യത്തേത് നഷ്ടപ്പെട്ടപ്പോള്‍കണ്ടെത്തുന്നവര്‍ക്ക് ഇനാം നല്കാമെന്ന്അങ്ങിങ്ങ്‌പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടാമത്തേതിനെപ്പറ്റിഅങ്ങനെ ഒരു പരസ്യവുംകാണാനില്ല. അയല്ക്കാരന്റെവിശാലമായവീടിന്റെ പുറകുവശത്ത്മക്കളുമായികളിച്ചിരുന്നഅഞ്ചാറുമുയലുകളുംഅപ്രത്യക്ഷമായിരിക്കുന്നു. ഇതെല്ലാം എങ്ങനെ ഇല്ലാതാകുന്നു?

ടോണിഅസ്വസ്ഥനായി.
സമീപവാസികള്‍ ടോണിയുടെ വീടിന്റെ പിന്‍ന്‍വശത്തുനിന്ന് ഒരു തരം ഗന്ധംവമിക്കുന്നുവെന്ന് ആരോപിച്ചതിനെ അയാള്‍ നിശിതമായി നിഷേധിച്ചിരുന്നു.

ടോണിക്ക് ആത്മസംഘര്‍ഷം പെരുകിവരുന്നു… പൊലീസിനെ വിളിക്കണോ?
ടോണി ഫോണിന്റെ അടുത്തുചെന്നുശങ്കിച്ചുനിന്നു. ഒരു നല്ല പൗരനെന്ന നിലയ്ക്കു ജനം ചെയ്യരുതാത്തത് ചെയ്യുന്നതിനെതിരെശബ്ദമുയര്‍ത്തേണ്ടത്തന്റെകടമയല്ലേ? ടോണിക്ക്ഒരു തീരുമാനമെടുക്കാനാവാതെകൂട്ടിലിട്ട മെരുകുപോലെപൂമുഖത്ത്ബദ്ധപ്പാടോടെ നടന്നു.
ടോണിഅയല്ക്കാരന്റെഓരോഅന്യായങ്ങളുംവിശകലനം ചെയ്യാന്‍ ശ്രമിച്ചു: ഒരുപക്ഷേ, അയാള്‍ ഭാര്യയേയോ, കുട്ടികളേയോകൊല…? ഛേ! അങ്ങനെ ചിന്തിക്കാന്‍ തന്നെ പാടില്ല. അയാളുടെ ‘ാര്യ, കുട്ടികളുമായിതന്റെവീടിന്റെമുന്നിലൂടെ രണ്ടാഴ്ചമുമ്പ് തിരക്കിട്ട് നടന്നുപോകുന്നത്കണ്ടതാണ്. അപ്പോള്‍അവര്‍ഇളയകുട്ടിയുടെകൈയും പിടിച്ചിരുന്നു;മൂത്ത കുട്ടി മുമ്പെയും നടന്നിരുന്നു. അവര്‍കരയുന്നുമുണ്ടായിരുന്നു.

ഇനിയെന്തെങ്കിലുംഅവിവേകംഅയാള്‍ചെയ്‌തെങ്കില്‍തന്നെഅതിനെപ്പറ്റിആരെങ്കിലും പറയുമായിരുന്നില്ലേ?

ടോണിക്കു പിന്നെയുംആശ്വാസംകണ്ടെത്താനായില്ല. ഇതൊക്കെ എങ്ങനെ പൊലീസില്‍അറിയിക്കാതിരിക്കും?
ഒടുവില്‍ടോണിപൊലീസിനു ഫോണ്‍ ചെയ്തു,അയല്ക്കാരനെപ്പറ്റിയുളളദുരൂഹതകള്‍വിവരിച്ചു.

ഫോണ്‍ താഴെവച്ചപ്പോള്‍ടോണിക്ക് എന്തെന്നില്ലാത്ത ആശ്വാസംതോന്നി.
മിനുട്ടുകള്‍ക്കുളളില്‍സൈറനിടാതെ ഫ്‌ളാഷ്‌ലൈറ്റ്മിന്നിച്ചു, ഒരു പൊലീസ്കാര്‍ രണ്ടുപൊലീസുകാരുമായിസാവധാനം ടോണിയുടെവീടിനു മുന്നില്‍വന്നുനിന്നു.
പുറത്ത് മേനിമരവിക്കുന്നശൈത്യമുണ്ടായിരുന്നിട്ടും, വെറും ടീ ഷര്‍ട്ട് ധരിച്ചടോണിക്കു തണുപ്പനുഭവപ്പെടുന്നതായിതോന്നിയില്ല. പോലീസിനെ കണ്ടപ്പോള്‍, പുറത്ത്അക്ഷമനായിനിന്നിരുന്ന ടോണിഝടിതിയില്‍കാറിന്നടുത്തേക്ക് ചെന്നുസ്വയം പരിചയപ്പെത്തി; അയല്ക്കാരനെ വീണ്ടുംകുറ്റപ്പെടുത്തി.

ഒരു ഓഫീസര്‍ചോദിച്ചു: ‘താങ്കള്‍ പരാതിപ്പെടുന്നവീടേതാണ്?’ ടോണിതന്റെ വീടിന്റെമുന്നിലെഒരൊഴിഞ്ഞ സ്ഥലത്തേക്കു വിരല്‍ച്ചൂണ്ടി.
ടോണിചൂണ്ടിയ ഇടത്തേക്ക് ഇരുഓഫീസര്‍മാരും ഒരുപോലെ നോക്കി.?
ഓഫീസര്‍മാര്‍മുഖാമുഖം നോക്കി.
ഒരു ഓഫീസര്‍സ്വരംതാഴ്ത്തി പറഞ്ഞു: ‘സര്‍, അവിടെവീടൊന്നും കാണുന്നില്ല.’
ടോണി പോക്കറ്റില്‍ നിന്ന് ഒരു കടലാസെടുത്ത് അതില്‍വരച്ച വീടും അതിന്റെ അഡ്രസും കാണിച്ചുകൊടുത്തു. അവര്‍അതില്‍ ശ്രദ്ധിച്ചശേഷം നിങ്ങള്‍ കുറ്റാരോപിക്കുന്ന അഡ്രസ് ഞങ്ങള്‍ പരിശോധിച്ചു; ആ അഡ്രസ്പ്രകാരമുളള വീട്ഈ തെരുവിലെങ്ങുമില്ല.’
ടോണിഎന്തോ പറയാന്‍ ഭാവിക്കുന്നതിനുമുന്‍പ് ഒരു ഓഫീസര്‍ അനുനയത്തില്‍:‘വിരോധമില്ലെങ്കല്‍ ഞങ്ങള്‍ നിങ്ങളുടെവീടൊന്ന് കണ്ടോട്ടെ?

ടോണിതലയാട്ടി.
ഓഫീസര്‍മാര്‍വീടിന്നകം കണ്ണോടിക്കുന്നതിനിടെ തൃപ്തികരമല്ലാത്ത മണംശ്വസിച്ചു.
മണംപിടിച്ചവര്‍ വീടിന്റെതാഴെത്തെ നിലയിലേക്ക് (Basement)പോയി, ടോണിയോട്ഒന്നും ഉരിയാടാതെ. താഴെത്തെദുര്‍ഗന്ധം അവരുടെനാസാരന്ധ്രങ്ങളിലേക്കു തുളഞ്ഞുകയറിയപ്പോള്‍,അവര്‍വീണ്ടും പരസ്പരം നോക്കി.
ഉടനെ ഒരു ഓഫീസര്‍റേഡിയോയിലൂടെ പിന്തുണ (Backup)ആവശ്യപ്പെട്ടു. തുടര്‍ന്നുമുഖംമറച്ചവര്‍ പരിശോധന തുടങ്ങി. തൂണില്‍ആണിയില്‍തൂക്കിയിട്ടിരിക്കുന്ന ടോണിയുടെസന്തതസഹചാരികളായിരുന്ന ഷെപ്പേര്‍ഡുകളുടേയും മുയലുകളുടേയും രക്തത്തില്‍കുതിര്‍ന്ന ശരീരങ്ങള്‍ …നിലത്ത്ചിതറിക്കിടക്കുന്ന അവയുടെ അവയവങ്ങള്‍!
താമസംകൂടാതെ, സഹായത്തിനാവശ്യപ്പെട്ട ഓഫീസര്‍മാരെത്തി.

ടോണിസ്വീകരണമുറിയില്‍ നിസംഗനായി ടി.വി.യില്‍കണ്ണും പതിച്ചിരിക്കയായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ഓഫീസര്‍മാര്‍ടോണിയുടെഅടുത്തെത്തി ഔദ്യോഗിക ഭാഷയില്‍: ‘സര്‍,യു ആര്‍ അണ്ടര്‍ അറസ്റ്റ്‌ഫോര്‍ അനിമല്‍ അബ്യൂസ്ഏന്റ് ക്രുവല്‍റ്റി.’

പൊലീസ് ടോണിയെ കാറില്‍ കയറ്റുമ്പോഴും അയല്ക്കാരനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതുകേട്ടുകൊണ്ടിരുന്ന ഓഫീസര്‍: ‘സര്‍, ആ ആള്‍ നിങ്ങള്‍ തന്നെയാണ്!’
Join WhatsApp News
Sudhir Panikkaveetil 2018-10-13 08:45:46
ഒരു മനഃശാസ്ത്രജ്ഞനായ ശ്രീ പുന്നയൂക്കുളം 
അദ്ദേഹത്തിന്റെ മിക്ക കഥകളിലും 
മനുഷ്യമനസ്സുകളുടെ  നിഗൂഢ പ്രയാണങ്ങൾ അവതരിപ്പിക്കുന്നു.
മാനസിക ക്രമക്കേടുകളുടെ അപഗ്രഥനത്തിൽ 
നിന്നും കണ്ടെത്തിയ ഒരു വിഷയത്തെ 
കഥയിലൂടെ ആവിഷ്കരിക്കുമ്പോൾ 
കഥാനായകന്റെ അസുഖം വായനക്കാരൻ മനസ്സിലാകാത്തവിധം . 
കയ്യൊതുക്കത്തോടെ രചന നിർവ്വഹണം 
അവസാനിപ്പിക്കാൻ കഴിഞ്ഞത് എഴുത്തുകാരന്റെ 
കഥാവിഷ്‌കാര ശൈലിയിലുള്ള തഴക്കമാണ്.
മാനസികാസ്വസ്ത്ഥമുള്ള ഒത്തിരിപേർ നമുക്ക് 
ചുറ്റുമുണ്ടെന്ന് നാമറിയാതെ ഒരു ദിവസം 
അറിയുന്ന ഒരു ആശ്ചര്യം കഥ നൽകുന്നു. 
Wounded Ego. 2018-10-13 14:00:35

Sri Abdul Punayoorkulam is a talented Psychologist. When Psychology and Literal ability embrace, we get beautiful stories like this. It seems like a real incident. I still wonder what might have happened to Tony’s wife & kids.

 In real life; sometimes everything runs smooth and happy but small incidents happen to destroy it like the rampage of a Cyclone. All the incidents narrated can happen as a chain reaction to anyone. Tony might have lost his job, ran into financial problems to spouse abuse and when she left it would have been another big blow to him. It may not be revenge but frustration to inferiority might have turned him to be a monster. After all human life is like that, a bubble floating on water.

 Try to make your life healthy and happy & enjoy every moment of the present. The Morrow- we don’t know, anything can happen to anybody any time.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക