Image

ടുജി: കമ്പനികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 04 April, 2012
ടുജി: കമ്പനികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ടുജി ക്രമക്കേടുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികളുടെ സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. 

എ.രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ നടപടി വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനികള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. 

ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 13 ന് കോടതി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 12 ഹര്‍ജികളാണ് വിധി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ഇതില്‍ സര്‍ക്കാര്‍ ഹര്‍ജി ഒഴികെ ബാക്കിയെല്ലാം കോടതി തള്ളുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക