Image

ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല, വെന്റിലേറ്ററിലേക്ക്‌ മാറ്റി

Published on 04 April, 2012
ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല, വെന്റിലേറ്ററിലേക്ക്‌ മാറ്റി
കോഴിക്കോട്‌: അപകടത്തില്‍ പരിക്കേറ്റ്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതിയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞതായി കണെ്‌ടത്തിയതിനെ തുടര്‍ന്ന്‌ വീണ്‌ടും വെന്റിലേറ്ററിലേക്ക്‌ മാറ്റി. കഴിഞ്ഞ അഞ്ച്‌ ദിവസമായി ജഗതിയെ ഐസിയുവിന്‌ തൊട്ടടുത്ത പ്രത്യേക മുറിയിലേക്ക്‌ മാറ്റുകയും 24 മണിക്കൂറും ബന്ധുക്കള്‍ക്ക്‌ കാണാനുള്ള സൗകര്യമൊരുക്കുകയും ചെയ്‌തിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ തുടര്‍ ചികിത്സയ്‌ക്ക്‌ വെല്ലുരിലേക്ക്‌ മാറ്റുന്ന കാര്യവും തീരുമാനമായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക