Image

മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌ തോക്ക്‌ തിരിച്ചറിഞ്ഞു

Published on 04 April, 2012
മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌ തോക്ക്‌ തിരിച്ചറിഞ്ഞു
കൊല്ലം: ബാലിസ്‌റ്റിക്‌ പരിശോധനയില്‍ നീണ്ടകരയില്‍ മത്സ്യത്തോഴിലാളികളുടെ നേരെ വെടിയുതിര്‍ത്ത തോക്കു തിരിച്ചറിഞ്ഞു. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ നിന്നു പിടിച്ചെടുത്ത രണ്ട്‌ തോക്കുകള്‍ ഉപയോഗിച്ചാണ്‌ നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു. ഫോറന്‍സിക്‌ അധികൃതര്‍ റിപ്പോര്‍ട്ട്‌ നല്‍കിയ റിപ്പോര്‍ട്ട്‌ കോടതി പൊലീസിനു നല്‍കും.

വെടിയുതിര്‍ക്കുമ്പോള്‍ തോക്കിന്റെ കുഴലില്‍ ഉണ്ടാകുന്ന അതിസൂക്ഷ്‌മമായ അടയാളങ്ങള്‍ രേഖപ്പെടുത്തുകയായിരുന്നു ബാലിസ്‌റ്റിക്‌ പരിശോധനയുടെ ആദ്യപടി. മരിച്ച മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ നിന്ന്‌ കണ്ടെടുത്ത വെടിയുണ്ടകളുമായി ഇവ ഒത്തുനോക്കിയാണ്‌ വെടിവച്ച തോക്കുകള്‍ തിരിച്ചറിഞ്ഞത്‌. തോക്കുകള്‍ തിരിച്ചറിഞ്ഞത്‌ പ്രധാന തെളിവാക്കി കേസ്‌ അന്വേഷണം തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക