Image

#മീ ടൂ, #മീ ടൂ,, #മീ ടൂ, (മീനു എലിസബത്ത് )

Published on 10 October, 2018
#മീ ടൂ, #മീ ടൂ,, #മീ ടൂ, (മീനു എലിസബത്ത് )
സൂക്ഷിച്ചോ മെയില്‍ ഷോവനിസ്റ്   ലയാളിപ്പുരുഷാ നീ

നിന്നാഹങ്കാരദിനങ്ങളെണ്ണപ്പെടുകയായ്

മേധാവിത്തമലങ്കാരമാക്കി നീ

ഭരിച്ചു മുടിപ്പിച്ച പെണ്ണത്തം ഉണരുകയായ് 

നാള്‍ക്കു മേല്‍എഴുതി നിന്‍ കവിവര്‍ഗം

സ്ത്രീ അബലയാ - ചപലയാ തബലയാ മറ്റെന്തൊക്കെയാ

അമ്മയാണു, മായയാണു, മരീചികയാണെന്നെഴുതിനീ

കാലങ്ങളോളം നിന്‍ ആജ്ഞ നിറവേറ്റാനായ്

സഹനത്തിന്‍ മൂര്‍ത്തിഭാവമാക്കി നീസ്ത്രീത്വത്തെ, 

ഭൂമിയോളം ക്ഷമ കാട്ടണം പെണ്ണെന്നു പാടി നീ 

വായടപ്പിച്ചുനിന്‍ നല്ല പാതിയെ.,പെണ്മക്കളെ

പഴംചൊല്ലനവധി കേള്‍പ്പിച്ചും വേദങ്ങളോതിയും 

ഒതുക്കി നിര്‍ത്തി നീ അമ്മയെ പെങ്ങന്‍മാരെ

തകര്‍ന്നു വീഴുന്നു നിന്‍ കനക സിംഹാസനം പുരുഷ നിന്‍

ചീട്ടു കൊട്ടാരവും ഉടഞ്ഞു വീഴുന്നു ! 

നിന്‍കൗമാരവായനത്താളില്‍ നീ കണ്ടൊരു
 
വടയക്ഷിണി , കാമപ്രാന്തിയാം സ്ത്രീ 

നിന്‍ കാമപൂരണ യന്ത്രപ്പാവയായി

സ്ത്രീ നിനക്കെന്നുമൊരു മരീചിക 

നീ കണ്ട സിനിമയില്‍, ഉരുളക്കുപ്പേരി കൊടുക്കുംപെണ്ണിന്‍ 

കവിളില്‍ കൈ വെയ്ക്കും നായക ശിരോമണി 

അത് കണ്ടു കയ്യടിച്ചാക്രോശിച്ചിളകും കൂട്ടം

'കൊടുക്കെടാ ഒന്നൂടവടെ മറ്റേക്കരണത്തിലും'

ഇതാണ് നീ കണ്ടു വളര്‍ന്നൊരു സംസ്‌കാരം 

പെണ്ണിനെ തല്ലാനാവകാശം തന്ന ലോകം 

അന്ന് നീ ഞങ്ങളെയടക്കി ഭരിച്ച പോല്‍ 

തുണികുത്തി വായിലെമിണ്ടാട്ടം മുട്ടിച്ച പോല്‍ 

ഇനിയുള്ളകാലവും കഴിക്കാമെന്നോര്‍ക്കണ്ട 

ലേശം വകതിരിവാകാം നിനക്കിനി

അരിയുന്നിയടിമത്തത്തിന്‍ കാണാചങ്ങല, കൂടെ

അറുത്തെടുക്കും നിന്നഹങ്കാര കുണ്ഡലങ്ങളും 

അഭ്ര പാളിയില്‍ നിന്‍ നായകന്‍ പറഞ്ഞ പോല്‍ 

ഞങ്ങളില്‍ ചിലര്‍ നിന്‍ മുന്നില്‍ ചിരിക്കും ചിണുങ്ങും കുഴയും

ചിരിച്ചു കൊണ്ട് വഞ്ചിക്കും, കരഞ്ഞു കൊണ്ട് കഴുത്തറുക്കും 

സംശയം തെല്ലുമേ വേണ്ട നിനക്കിനി 

അതൊക്കെയാണിന്നത്തെ സ്ത്രീ ജന്‍മ്മം

'നീ വെറും പെണ്ണാണ് പെണ്ണെ' എന്നായിരം വര്‍ഷങ്ങളായി 

ഉരുവിട്ടകാലവുംഅമ്പേ കഴിഞ്ഞു പോയ് 

കണ്ടും കാണാതെയും, ആള്‍ക്കൂട്ടമേളത്തിലും, 

കയറിപ്പിടിക്കാമെന്നോര്‍ക്കേണ്ട നീയിനി 

ക്യാമറ ദൈവങ്ങളായി കാണുന്ന നേരത്തു 

ലോകം മുഴുവന്‍ നിന്‍ പേക്കൂത്ത് കണ്ടിടും. 

സത്‌നാമധാരിയാംഉത്തമപുരുഷന്റെ പേര് കളയുന്നു 

നീചമാം ഹീനമാം നിന്‍ ക്രിയകളിലൂടെ,

ചൊല്ലിക്കൊടുത്തു നീ പഠിപ്പിക്കു ആണ്‍മക്കളെ 

അതിനായ് പഠിക്ക നീയിനിയെങ്കിലും നിന്റെ
 
സ്‌നേഹത്തില്‍ ചേര്‍ക്കുകയാദരിക്കുക നിന്‍ സ്ത്രീയെ!

നിന്നിഛക്കു വഴങ്ങാതെ, കൈപ്പിടിക്കൊതുങ്ങാതെ 

സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍, എടുക്കും നീ വജ്രായുധം 

നിന്നെയെതിര്‍ക്കുന്ന സ്ത്രീതന്‍ സദാചാരം നോക്കി നീ

തൊടുക്കും പരദൂഷണത്തില്‍ കൂരമ്പുകള്‍ 

കിട്ടാത്ത മുന്തിരി പുളിക്കുന്നകുറുക്കന്‍ നീ

പിടയില്ല പുരുഷു നിന്‍ അമ്പേറ്റു സ്ത്രീകളിനി 

ഒരുമിച്ചു നേരിടും നിന്‍ അടവുകള്‍ പതിനെട്ടും! 

മഞ്ഞു മലയുടെയറ്റമാം മീറ്റു മൊമെന്റ് 

മേധാവിപ്പുരുഷന്മാര്‍ നന്നയി ജാഗ്രതെ!

#മീ ടൂ, #മീ ടൂ,, #മീ ടൂ, (മീനു എലിസബത്ത് )
Join WhatsApp News
വായനക്കാരൻ 2018-10-10 07:49:49
അടിപൊളി .... ഇനി ആണുങ്ങൾ പ്രസവിക്കണം എന്ന് കൂടി ആവശ്യപ്പെടണം എങ്കിലെ അതിന്റെ ഒരു ഇത് വരികയുള്ളൂ എന്നാണ് എന്റെ അഭിപ്രായം ... all the best
പുരുഷ ഈഗോ? 2018-10-10 08:17:45
Meenu!
 you wrote it beautifully. But we have heard the roaring of the Lioness ever throughout the human history. But women are still inferior and slaves to the egoistic male.
 Women are the worst enemy of women- Look at what is happening in Kerala, India, even in America. In Kerala; it is the so-called upper-class men summoning the Sudras to revolt for them so they can live without working. Those women had to stay away 30-70 feet away from those men during daylight, but in the darkness....ha! Ha!!!!!
 Look at franco case- the RC church is not humiliating and torturing the victims.
 In America, it is the bible cults, who rape women and justify it on the bible. 
Women of the World Unite. Throw away the chains of religion and Vote out the male dominance. Those male politicians and priests are just old Vultures, they have been in power for decades. Vote them out.
 Women! your saviour is not in the church or in politics, You are your own saviour.
 it is hard to unite, but register to vote & vote out the male egoists. Run for offices, elect those who can make strong Civil Laws to safeguard the welfare of all Women.
 andrew
ps:-  Women -it may be hard to be a Lioness, But just won't fall to be a paper Tiger, be at least a pussycat.

Philip 2018-10-10 08:55:55
ചിരിച്ചുകൊണ്ട് വഞ്ചിക്കും, കരഞ്ഞുകൊണ്ട് കഴുത്തറക്കും ..സത്യം...ഇന്ന് പേടിക്കണം ..പെണ്ണൊരുമ്പെട്ടാൽ കുടുംബം തകരും ...ഈ ലോകം തന്നെ തകരും.. 
enikkum peti 2018-10-10 10:42:18
3000 പെണ്ണുങ്ങളെ അനുഭവിച്ച ചില നടൻ മാരൊക്കെ പേടിച്ച് വിറച്ചിരിക്കുന്നു 
josecheripuram 2018-10-10 10:50:13
The segregation starts from home mostly by mothers,I have heard mothers telling their daughters"He is a Boy"meaning that boys can do whatever they want.Our culture as we claim is not the best.If a man has so many women in his life it is considered Manly,where as in the case of a woman she is called"A BITCH".
മീ ടൂ മൂരാച്ചികള്‍ 2018-10-10 11:28:40
 മൂരാച്ചി മൂരികള്‍ ഇതു  മണത്തു അറിഞ്ഞു എന്ന് തോന്നുന്നു. ഉച്ച വരെ ബസേമെന്റില്‍ ഉറങ്ങുന്ന മൂരികള്‍ ഉണര്‍ന്നിട്ടില്ല, വൈകുന്നേരം കമന്റെ കോളം പൂര പറമ്പ് പോലെ ആകും 
നാരദന്‍ 
വിദ്യാധരൻ 2018-10-10 12:32:29
ഉണരുക ഉണരുക നാരികളെ 
ഇവിടെ 'മീടൂ' വിൻ ചലനമെങ്ങും 
ക്ഷമിക്കണം ഞാനും പുരുഷനാണ് 
കുറവെന്നിലുണ്ട് പൊറുത്തിടേണം 
എങ്കിലും ധൈര്യമായി ചൊല്ലിടുന്നു  
സ്ത്രീ സ്വാതന്ത്യത്തിൻ എതിരല്ല ഞാൻ  
സ്ത്രീകളില്ലാതെ പ്രപഞ്ചമില്ല 
സ്ത്രീകളില്ലാതെ പുരുഷനില്ല 
എങ്കിലും പുരുഷന്റെ ഉള്ളിലുണ്ട് 
അധികാരഭാവം എന്നുമെന്നും 
ദുര്‍ബ്ബലകളാണ് സ്ത്രീകളെന്ന്
തെറ്റായ ധാരണ ഉണ്ടവർക്ക് 
നമ്മുടെ പൂർവ്വികർ പണ്ടുകാലം
കാണിച്ച വിവരക്കേടുമായി 
കുടിയേറി ഒട്ടേറെ പുരുഷവർഗ്ഗം 
അവരുടെ പൊങ്ങച്ചം  വളർത്തിടുവാൻ 
 മതമെന്ന വിളനിലമിങ്ങ് ഏറെയുണ്ട് 
അവിടെ വ്യക്തിത്യം നഷ്ടമോയോർ 
തഴച്ചു വളരുന്നു വടവൃക്ഷംപോലെ 
ദേവാലയത്തിന്റെ നാലുകെട്ടിൽ 
അസോസിയേഷന്റെ വേദികളിൽ 
ജില്ല, പഞ്ചായത്തസോസിയേഷനിൽ 
നായർ സോസേറ്റി ഈഴവ ,അയ്യപ്പ 
സംരക്ഷണ സമതികളിൽ 
ഇക്കൂട്ടർ തഴച്ചു വളർന്നിടുന്നു 
തിന്നു കുടിച്ചു  മദിച്ചിടുന്നു 
(പറുതയാം നിത്യ കൽത്തുറുങ്കിൽ 
ചില സ്ത്രീകൾ ശ്വാസം മുട്ടി മരിച്ചിടുന്നു)
ശരിയാണ് നിങ്ങൾ പറഞ്ഞതൊക്കെ 
ഓമനേ തങ്കമേ കൺമണിയെ 
എന്ന് വിളിച്ചു ഒമാനിച്ചോർ 
ഒന്നായി ഇളകുന്നു ലോകമെങ്ങും 
കണ്ടില്ലേ ന്യുയോർക്കിൽ ഡാലസിൽ 
ചിക്കാഗോയിൽ 'മെയിൽ 
ഷോവനിസ്റ്റുകൾ ' കൂട്ടമായിളകിയാടിടുന്നെ 
നടക്കുന്നു പലവിധ ഹോമങ്ങളും 
പലവിധ നാമജപ കർമ്മങ്ങളും 
ശബരിമല ശാസ്താവിൻ ബ്രഹ്മചര്യം 
കാക്കുവാൻ  ശരണം വിളി മുഴക്കിടുന്നു 
ഇവരുടെ ഉള്ളിൽ ഒളിഞ്ഞിരുന്ന 
കാപട്യം പുറത്തേക്ക് വന്നിടുന്നു 
ഇവരുടെ പൊയ്മുഖം കീറിടുവാൻ
വന്നാട്ടെ വന്നാട്ടെ ത്സാൻസി റാണിമാരെ 
വന്നാട്ടെ വന്നാട്ടെ ഉണ്ണിയാർച്ചമാരെ
വന്നു തിരുത്തുവിൻ മനുവിൻ മന്ത്രം നിങ്ങൾ  
"പിതാ രക്ഷതി കൗമാരെ 
ഭർത്താ രക്ഷതി യൗവനെ 
രക്ഷന്തി സ്ഥവിരെ പുത്ര 
ന സ്ത്രീ സ്വാതന്ത്യമർഹതി "
ഇവിടെ പുരുഷന്മാർ ഒട്ടേറെയുണ്ട് 
അമ്മപെങ്ങൻമാരെ പെണ്മക്കളെ 
ജീവിത സഖിയായ ഭാര്യയേയും 
ജീവന്റെ ഭാഗമായി കരുതിടുന്നോർ
ഉണരുക ഉണരുക നാരികളെ 
ഇവിടെ 'മീടൂ' വിൻ ചലനമെങ്ങും
ചുഴറ്റുക നിങ്ങടെ തൂലികൾ 
ഉറുമിയായ്‌ ചുരുൾവാളായി ചുഴറ്റിടുക 
പതിയട്ടെ പെണ്ണിന്റെ പീഡകന്മാർ 
അവരുടെ അധികാര സിംഹാസനങ്ങൾ 
നിലംപതിയട്ടെ എന്നേക്കുമായി 
സ്ത്രീകൾ നിങ്ങൾ അരികില്ലേൽ 
ഇവിടെ ജീവിത വിജയമില്ല 
ദൂരെയെറിയുവാൻ സമയമായി 
പുരുഷമേധാവിത്ത ചിന്തയൊക്ക 
കൈകോർക്കുവിൻ സ്ത്രീകളുമായി 
പുതിയൊരു ലോകം പടുത്തിടാനായി 
ഉണരുക നാരികളെ 2018-10-10 13:27:01

ഉണരുക ഉണരുക നാരികളെ!

ഒരു പണിയും ചെയ്യാതെ ഉച്ചവരെ ഉറങ്ങും അച്ചാന്മാരെ കിണ്ണം കൊട്ടി ഉണര്‍ത്തി, കൊടുക്ക് ചൂല്‍, തൂക്കട്ടെ വീട് മുഴുവന്‍.

ഉണ്ടാക്കട്ടെ പൂട്ടും കടലയും തന്നെ, പത്രംസമ്മേളത്തിനു പകരം പാത്രം കഴുകി, തുണിയും അലക്കി പണിയട്ടെ.

ചിക്കന്‍ വറത്തു കൊടുക്കരുത്, കള്ളും വാങ്ങി കൊടുക്കരുത്.

പണി എടുക്കട്ടെ നമ്മെപോല്‍ 

SLAVERY= DEATH 2018-10-10 13:54:32
മൃതിയേക്കാൾ ഭയാനകം
××××××××××××××××××××××
അടുക്കള വാതിലടയ്ക്കരുത്
അവർക്ക് കടന്നു വരാനുള്ളതാണ്,
അടുപ്പിൽ തീയെരിക്കരുത്
അവര്ക്ക് കത്തിക്കാനുള്ളതാണ്,
ആരുമൊന്നും തിന്നരുത്
അവരാണ് മെനു നിശ്ചയിക്കുന്നത്,
സത്യങ്ങൾ പാടാൻ നില്ക്കരുത്
പാണനെ കൊന്നകഥ ഓർമ്മിപ്പിക്കും,
വാതുറന്നൊന്നും മൊഴിയരുത്
വായ്ക്കരിയുമായവർ ഓടി വരും
അക്ഷരം കൊണ്ട് കളിക്കരുത്
തേൻ ഭാഷയോതാൻ അവരുണ്ട്,
അങ്ങോട്ടുമിങ്ങോട്ടും നോക്കരുത്
നേർ വഴിച്ചാട്ട അവരുയര്ത്തും
അണിഞ്ഞൊരുങ്ങി നടക്കരുത്
അതിനുള്ളചേല അവർ നല്കും
നേരെ നിവർന്നു തല പൊക്കരുത്
രാത്രിയും ,പകലും പുറത്തിറങ്ങരുത്
ആണും പെണ്ണും കാണരുത്
ആരെയും നോക്കിച്ചിരിക്കരുത്
മണ്ണുംപുഴയും കൊതിക്കരുത്
കണ്ണും ചെവിയുംതുറക്കരുത്
ശ്വസിച്ച് നിശ്വസിച്ച് നില്ക്കുമ്പോൾ
നട്ടെല്ലിൽ ചവുട്ടി നിന്ന് 
നാടും വീടും കുലുക്കി
നാടും നാളുംഅറുത്ത്
നൃത്തച്ചുവടുവെച്ചാടുമ്പോൾ
അതിന്റെ താഴെ കുനിഞ്ഞു കുനിഞ്ഞ്
കുഴഞ്ഞു വീഴുന്നതാണ്
നമ്മുടെ സ്വാതന്ത്ര്യം
പാരതന്ത്ര്യം മൃതിയേക്കാള് ഭയാനകം......!!
[മാനികൾക്കു മാത്രം] FB post -Malayala Sahithya Lokam.


PP Cherian 2018-10-10 13:36:24
ആശയസമ്പന്നമായ ഗദ്യ കവിതയിൽ മലയാളഭാഷയെ ഉള്ളംകൈയിലിട്ടു അമ്മാനമാടിയ മീനുവിന് അഭിനന്ദനങ്ങൾ
സാഹിത്യകാരികളോട് 2018-10-10 15:57:53
എവിടെപ്പോയി എവിടെപ്പോയി 
സാഹിത്യകാരികളെ 
എവിടേയ്ക്കു നിങ്ങൾ ഉൾവലിഞ്ഞു 
ഇവിടെ സ്ത്രീസ്വാതന്ത്ര്യത്തിനായൊരാൾ 
ഒറ്റയ്ക്കു നിന്നടരാടിടുമ്പോൾ 
എവിടെപ്പോയി എവിടെപ്പോയി 
സാഹിത്യകാരികളെ 
എവിടേയ്ക്കു നിങ്ങൾ ഉൾവലിഞ്ഞു
അറിയാം നിങ്ങടെ കണങ്കാലുകളിൽ 
ചങ്ങലപൂട്ടുകൾ ഉള്ള കാര്യം 
ഒരുപക്ഷെയതിൻ കിലുകിലുക്കം 
നിങ്ങൾക്ക് സംഗീതമായിരിക്കാം
ഒരു രാവിലതറുത്തു മാറ്റാൻ 
കഴിയില്ലതു സത്യമാണ് 
ആ കാര്യം വളരെ വൈകിയാലും 
അത് നിങ്ങൾക്ക് ശാപമാകും
ഇന്നാണ് ഇവിടെ സുപ്രഭാതം 
ഇന്നാണതിൻ ശുഭമുഹൂർത്തം 
അറുത്തെറിയാൻ സമയമായി 
നിങ്ങടെ ബന്ധനം നിത്യമായി 
നാളെയ്ക്കായി നിങ്ങൾ കാത്തിരുന്നാൽ 
നാളെ ഒരു പക്ഷെ വന്നിടില്ല 
മതി മതി ഭജന നാമ ജപങ്ങളൊക്കെ 
മതി നോയമ്പും പ്രാർത്ഥനയും 
ധരിക്കില്ല അവയൊന്നും സ്വാതന്ത്ര്യത്തെ 
അവയൊക്കെ ഓരോരോ കണ്ണികളാ 
അടിമത്ത ചങ്ങലയിലെ കണ്ണികളാ 
മതി എഴുതിയത് അവാർഡിനായി 
മതി എഴുതിയത് പൊന്നാടയ്ക്കായ് 
വരിക വരിക സ്ത്രീ എഴുത്തുകാരെ
ഇവിടെ സ്ത്രീസ്വാതന്ത്ര്യത്തിനായൊരാൾ 
ഒറ്റയ്ക്കു നിന്നടരാടിടുമ്പോൾ 

Annamma Zachariah 2018-10-10 23:30:28
Very good writing. I loved it 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക