Image

ബള്‍ഗേറിയയില്‍ മാധ്യമ പ്രവര്‍ത്തക മാനഭംഗശ്രമത്തിനിടെ കൊല്ലപ്പെട്ടു

Published on 09 October, 2018
ബള്‍ഗേറിയയില്‍ മാധ്യമ പ്രവര്‍ത്തക മാനഭംഗശ്രമത്തിനിടെ കൊല്ലപ്പെട്ടു

റൂസ്: ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തക വിക്ടോറിയ മാരിനോവ മാനഭംഗശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ ഫണ്ട് തിരിമറിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയാണ് വിക്ടോറിയ.

യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് അനുവദിച്ച പദ്ധതികള്‍ നടപ്പിലാക്കുന്ന കന്പിനികളുടെ തട്ടിപ്പിനെക്കുറിച്ച് അടുത്തയിടെ ബള്‍ഗേറിയന്‍ മാധ്യമസംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഘത്തിലെ അംഗവമായിരുന്നു വിക്ടോറിയ.

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബോയ്‌കോ ബോരിസോവോ പറഞ്ഞു.മികച്ച അന്വേഷണസംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. തലയ്ക്ക് ശക്തമായ അടിയേറ്റും ശ്വാസം മുട്ടിയുമാണ് മരണം. കുറ്റവാളികള്‍ ആരായാലും ഉടന്‍ പിടി കൂടുമെന്നും പോലീസ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക