Image

ഹദീസ്‌ നിഷേധം നവയുക്‌തിവാദത്തിന്‍െറ മറെറാരു മുഖം: ഷമീര്‍ മദീനി

ഷക്കീബ്‌ കൊളക്കാടന്‍ Published on 04 April, 2012
ഹദീസ്‌ നിഷേധം നവയുക്‌തിവാദത്തിന്‍െറ മറെറാരു മുഖം: ഷമീര്‍ മദീനി
റിയാദ്‌: ഇസ്‌ലാമിക പ്രസ്‌ഥാപങ്ങള്‍ക്കിടയില്‍ നവയുക്‌തി വാദത്തിന്‍െറ ബീജാവാപം കാണപ്പെടാനുള്ള പ്രധാന കാരണം അന്യൂനമായ പ്രവാചക വചനങ്ങളോടുള്ള നിഷേധാത്‌മക സീമപനമാണെന്ന്‌ പ്രമുഖ ഹദീസ്‌ പണ്‌ഡിതനും ഐ.എസ്‌.എം സംസ്‌ഥാന സമിതിയംഗവുമായ ഷമീര്‍ മദീനി പ്രസ്‌താവിച്ചു. റൗദ ജാലയാത്തും ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററും സംയുക്‌തമായി സംഘടിപ്പിച്ച ഇസ്‌ലാമിയ്യ 2012 ഏകദിന ഇസ്‌ലാമിക പഠന ക്യാമ്പില്‍ ഹദീസ്‌; പ്രമാണം- പ്രയോഗം -നിഷേധം എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുര്‍ആന്‍ മാത്രമല്ല പ്രബലമായ ഹദീസുകളും അല്ലാഹുവിന്‍െറ ദിവ്യ സന്ദേശങ്ങളാണെന്ന യാഥാര്‍ത്ഥ്യത്തെ ലാഘവത്തോടെ കാണുകയും ബുദ്ധിക്ക്‌ നിരക്കാത്തതെന്ന്‌ ആരോപിച്ച്‌ തള്ളിക്കളയുകയും ചെയ്യുന്നതിലൂടെ അനിസ്‌ലാമിക പാതയിലേക്ക്‌ അറിയാതെ വ്യതിചലിക്കുകയാണെന്നും ഇവയെ ചെറുത്തു തോല്‍പ്പിക്കാനുള്ള ബാധ്യത യഥാര്‍ത്ഥ പണ്‌ഡിതന്‍മാര്‍ക്കുണെ്‌ടന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റൗദ കാള്‍ ആന്‍റ്‌ ഗൈഡന്‍സ്‌ സെന്‍റര്‍ മേധാവി ശൈഖ്‌ തൗഫീഖ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. തര്‍ബ്ബിയ്യ കുടുംബ സമ്മേളനത്തില്‍ മാതൃകാ മുസ്‌ലിം എന്ന വിഷയം യാസര്‍ മദനി പകരയും വനിതാ സമ്മേളനത്തില്‍ പ്രബോധനം സ്‌ത്രീകളുടെ പങ്ക്‌ എന്ന വിഷയം ഉമ്മു മിസ്‌ഫറും അവതരിപ്പിച്ചു.

ജുമുഅഃ ഖുതുബക്ക്‌ ഉമ്മര്‍ ഫൈസി ജീസാന്‍ നേതൃത്വം നല്‍കി. വിശുദ്ധ ഖുര്‍ആനിന്‍െറ ഒന്നാമത്തെ സന്ദേശമായ തൗഹീദിനെ വിസ്‌മരിച്ചതാണ്‌ മുസ്‌ലിം സമൂഹം ഇന്നനുഭവിക്കുന്ന ദുരവസ്‌ഥയുടെ കാരണമെന്ന്‌ തെളിവുകള്‍ നിരത്തി ഫൈസി വിശദീകരിച്ചു. ക്യാമ്പിനോടനുബന്‌ധിച്ച്‌ കുട്ടികള്‍ക്ക്‌ വേണ്‌ടി സംഘടിപ്പിച്ച കളിച്ചങ്ങാടം ബാലസംഗമം പുത്തനനുഭവമായി. വിവിധ സെഷനുകളിലായി ഹംസ ജമാലി (മജ്‌മഅ), താജുദ്ദീന്‍ സലഫി (മറാത്ത്‌), അബ്‌ദുറസാഖ്‌ സ്വലാഹി (സെക്രട്ടറി, റിയാദ്‌ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍), അസ്‌ലം കാപ്പാട്‌ (കുവൈത്ത്‌ ഇസ്‌ലാഹി സെന്‍റര്‍), അബ്‌ദുല്‍ ഖയ്യൂം ബുസ്‌താനി, സുഫ്‌യാന്‍ അബ്‌ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
ഹദീസ്‌ നിഷേധം നവയുക്‌തിവാദത്തിന്‍െറ മറെറാരു മുഖം: ഷമീര്‍ മദീനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക