Image

അനധികൃത കുടിയേറ്റം: കുവൈറ്റും സൗദിയും കരാറൊപ്പിട്ടു

Published on 04 April, 2012
അനധികൃത കുടിയേറ്റം: കുവൈറ്റും സൗദിയും കരാറൊപ്പിട്ടു
കുവൈറ്റ്‌ സിറ്റി: അനധികൃത കുടിയേറ്റക്കാരെ കുറിച്ച്‌ വിവരം കൈമാറുന്ന കാര്യത്തില്‍ കുവൈത്തും സൗദിയും കരാറൊപ്പിട്ടു. തന്‍െറ സൗദി സന്ദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി സെന്‍ട്രല്‍ സിസ്റ്റം ഫോര്‍ റെമഡി ഓഫ്‌ സ്റ്റാറ്റസ്‌ ഓഫ്‌ ഇല്ലീഗല്‍ റസിഡന്‍റ്‌സ്‌ (സി.എസ്‌.ആര്‍.എസ്‌.ഐ.ആര്‍) ചെയര്‍മാന്‍ സാലിഹ്‌ അല്‍ ഫാദിലയാണ്‌ അറിയിച്ചത്‌.

അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ഇരുരാജ്യത്തെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. കുടിയേറ്റം തടയുന്നതിനുള്ള മാര്‍ഗങ്ങളും അതിന്‍െറ പ്രത്യാഘാതങ്ങളും ആ രംഗത്തെ വെല്ലുവിളികളുമെല്ലാം ചര്‍ച്ചാവിഷയമായി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സൗദി ഉദ്യോഗസ്ഥര്‍ ഉടന്‍ കുവൈത്തിലെത്തുമെന്നും അല്‍ ഫാദില വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക