Image

രക്തമില്ലാതെ ജനിച്ച കുട്ടി വൈദ്യശാസ്‌ത്രത്തെ വെല്ലുവിളിച്ച്‌ സുഖം പ്രാപിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 04 April, 2012
രക്തമില്ലാതെ ജനിച്ച കുട്ടി വൈദ്യശാസ്‌ത്രത്തെ വെല്ലുവിളിച്ച്‌ സുഖം പ്രാപിക്കുന്നു
ലണ്‌ടന്‍: ന്യൂബോണ്‍ എന്നറിയപ്പെടുന്ന അവസ്ഥയായിരുന്നു ഒലിവിയ നോര്‍ട്ടണ്‌, അതും മൂര്‍ധന്യത്തില്‍. ജനിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തില്‍ രക്തം പൂര്‍ണമായി ഇല്ലാതാകുന്ന അവസ്ഥ. എന്നാല്‍, അവളിപ്പോള്‍ അദ്‌ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നുകൊണ്‌ടിരിക്കുന്നു. രക്തത്തിലെ പ്രധാന എലമെന്റായ ഹീമോഗ്ലോബിന്റെ അളവ്‌ ഇല്ലായിരുന്നു എന്നതാണ്‌ ഒലിവിയില്‍ കണ്‌ടെത്തിയത്‌. ഹീമോഗ്‌ളോബിന്‍ ആവശ്യത്തിന്‌ രക്തത്തില്‍ ഇല്ലാതെ എങ്ങനെ ജീവിയ്‌ക്കും എന്ന ആശങ്കയിലായിരുന്നു ഇവളെ പരിചിരിയ്‌ക്കുന്ന വിദഗ്‌ധ ഡോക്‌ടര്‍മാരുടെ ആശങ്ക. രക്തത്തിലെ ചുവന്ന രക്താണുക്കളും(മെറ്റാലോപ്രോട്ടിനും ഗ്‌ളോബുലിനും) ഓക്‌സിജനും വഹിക്കുന്ന ഹീമോഗ്ലോബിനാണ്‌ മനുഷ്യജീവന്‍ നിലനിര്‍ത്തുന്നത്‌.

വൈദ്യശാസ്‌ത്രരംഗത്തെ അദ്‌ഭുതമെന്ന ഒലിവിയയുടെ രക്ഷപെടലിനെ ബ്രിട്ടീഷ്‌ ഡോക്‌ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്‌. ജനിച്ച്‌ രണ്‌ടു മണിക്കൂറിലേറെ അവള്‍ ജീവിച്ചിരിക്കില്ലെന്നാണ്‌ അവര്‍ ആദ്യം കരുതിയിരുന്നത്‌. വിളര്‍ച്ച ബാധിച്ച നിലയില്‍ മാസം തികയും മുന്‍പാണ്‌ ഇവളെ പ്രസവിച്ചതും എന്നതുകൊണ്‌ട്‌ ഇക്കാര്യം അത്യപൂര്‍വ്വ അത്‌ഭുതം തന്നെ.

തുടര്‍ന്ന്‌ അടിയന്തരമായി രക്തം പുറമേ നിന്നു നല്‍കിക്കൊണ്‌ടു നടത്തിയ പരീക്ഷണമാണ്‌ വിജയം കണ്‌ടത്‌. ബ്രിട്ടനിലെ ചെംസ്‌ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ്‌ ആശുപത്രിയിലായിരുന്നു ഒലിവിയുടെ ജനനം. അതും സിസേറിയനിലൂടെ. ഒലിവിയയ്‌ക്ക്‌ ഇപ്പോള്‍ ആറുമാസം പ്രായമുണ്‌ട്‌.

വൈദ്യശാസ്‌ത്രത്തിനു മാത്രമല്ല ലൂയിസ്‌ ബിയര്‍മാന്‍ എന്ന മുപ്പത്തൊന്നുകാരിയായ ഒലിവിയയുടെ മാതാവിനും എല്ലാം ഇപ്പോള്‍ ഒരത്‌ഭുതമായി തോന്നുകയാണ്‌. ഈ വര്‍ഷം ആദ്യം ഒരു ആണ്‍കുട്ടിയും ഇതേ അവസ്ഥയില്‍ ജനിച്ചിരുന്നു. അവനും പിന്നീട്‌ അദ്‌ഭുകരമായി രക്ഷപെടുകയാണുണ്‌ടായത്‌.
രക്തമില്ലാതെ ജനിച്ച കുട്ടി വൈദ്യശാസ്‌ത്രത്തെ വെല്ലുവിളിച്ച്‌ സുഖം പ്രാപിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക