Image

അപകീര്‍ത്തി കേസില്‍ നടന്‍ ശ്രീനിവാസന്‌ കോടതി സമന്‍സ്‌

Published on 04 April, 2012
അപകീര്‍ത്തി കേസില്‍ നടന്‍ ശ്രീനിവാസന്‌ കോടതി സമന്‍സ്‌
കോഴിക്കോട്‌: മലയാളത്തിലെ ഒരു വാരികയില്‍ വന്ന ലേഖനത്തില്‍ അപകീര്‍ത്തിയെന്ന പരാതിയില്‍ ശ്രീനിവാസനും മറ്റ്‌ മൂന്ന്‌ പേര്‍ക്കുമെതിരെ സമന്‍സ്‌. കവി സത്യചന്ദ്രന്‍ പൊയില്‍കാവ്‌ നല്‌കിയ ഹര്‍ജിയിലാണ്‌ സമന്‍സ്‌. ശ്രീനിവാസന്‍ ഏപ്രില്‍ 21 ന്‌ ഹാജരാകണമെന്ന്‌ കോടതി സമന്‍സില്‍ വ്യക്തമാക്കി.

`കഥ പറയുമ്പോള്‍' എന്ന ശ്രീനിവാസന്റെ സിനിമയുടെ യഥാര്‍ഥ കഥ തന്റെതാണെന്ന്‌ സത്യചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. 2011 നവംബറില്‍ പുറത്തിറക്കിയ സിനിമാ മംഗളത്തില്‍ ശ്രീനിവാസനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തില്‍ കഥ മോഷണത്തെക്കുറിച്ചുള്ള ആരോപണത്തെ കുറിച്ച്‌ ചോദിച്ചപ്പോല്‍ ശ്രീനിവാസന്‍ സത്യചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നതാണ്‌ കേസിന്‌ ആധാരം. ബാബു ജോസഫ്‌, പല്ലിശേരി, എം.എസ്‌.ദാസ്‌ എന്നിവരാണ്‌ മറ്റ്‌ പ്രതികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക