Image

ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമി മറിച്ചുവിറ്റതായി റിപ്പോര്‍ട്ട്‌

Published on 04 April, 2012
ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമി മറിച്ചുവിറ്റതായി റിപ്പോര്‍ട്ട്‌
കൊച്ചി: സര്‍ക്കാരില്‍ നിന്നും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ പാട്ടത്തിനെടുത്ത തോട്ടങ്ങള്‍ മറിച്ചുവിറ്റതായി റിപ്പോര്‍ട്ട്‌. പാട്ടത്തിനെടുത്ത പതിമൂന്നോളം തോട്ടങ്ങള്‍ ഹാര്‍മണി പ്ലാന്റേഷന്‍ എന്ന കമ്പനിക്കാണ്‌ മറിച്ചുവിറ്റത്‌. ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ സമര്‍പ്പിച്ച രേഖകളിലൂടെയാണ്‌ ഈ വിവരം പുറത്തുവന്നിരിക്കുന്നത്‌. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന്‌ സര്‍ക്കാരും അന്വേഷണം ആരംഭിച്ചു. റവന്യൂ വകുപ്പും ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ തയാറെടുക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക