Image

പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി എട്ടുമുതല്‍ ഇന്ത്യ സന്ദര്‍ശിക്കും

Published on 04 April, 2012
പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി എട്ടുമുതല്‍ ഇന്ത്യ സന്ദര്‍ശിക്കും
അജ്‌മീര്‍: പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി ഈമാസം എട്ടുമുതല്‍ ഇന്ത്യ സന്ദര്‍ശിക്കും. അജ്‌മീറില്‍ സൂഫിവര്യനായിരുന്ന ക്വാജാ മൊയ്‌നുദീന്‍ ചിസ്‌തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനാണ്‌ സര്‍ദാരി ഇന്ത്യയിലെത്തുന്നത്‌. ദര്‍ഗയിലെത്തുന്ന സര്‍ദാരിയെ ചിസ്‌തിയുടെ പേരക്കുട്ടി ദീവാന്‍ സയദ്‌ സൈനുള്‍ അബീദിന്‍ അലി ഖാന്‍ സ്വീകരിക്കും. അതിനുമുമ്പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഒരുക്കുന്ന വിരുന്നുസല്‍ക്കാരത്തിലും സര്‍ദാരി പങ്കെടുക്കും. വന്‍ സുരക്ഷാ സംവിധാനങ്ങളാണ്‌ സര്‍ദാരിയുടെ അജ്‌മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക