Image

താന്‍ ഗുഹയ്‌ക്കുള്ളിലല്ല, പൊതുജനമധ്യത്തില്‍: ഹാഫിസ്‌ സഈദ്‌

Published on 04 April, 2012
താന്‍ ഗുഹയ്‌ക്കുള്ളിലല്ല, പൊതുജനമധ്യത്തില്‍: ഹാഫിസ്‌ സഈദ്‌
ലാഹോര്‍: അമേരിക്കയ്‌ക്കെതിരേ താന്‍ നടത്തുന്ന പോരാട്ടങ്ങളില്‍ വിറളി പിടിച്ചാണ്‌ അമേരിക്ക തന്റെ തലയ്‌ക്ക്‌ ഒരു കോടി ഡോളര്‍ പ്രഖ്യാപിച്ചതെന്ന്‌ ജമാത്ത്‌ ഉദ്‌ദവാ നേതാവ്‌ ഹാഫിസ്‌ സഈദ്‌ വെളിപ്പെടുത്തി. ഗുഹക്കുള്ളിലല്ല പൊതുജന മധ്യത്തിലാണ്‌ താന്‍ കഴിയുന്നതെന്നും ഹാഫിസ്‌ പറഞ്ഞു.

'ഞങ്ങളെ കണ്ടുപിടിക്കുന്നവര്‍ക്ക്‌ ഇനാം പ്രഖ്യാപിക്കാന്‍ ,ഞങ്ങള്‍ ഗുഹക്കുള്ളില്‍ ഒളിച്ചിരിക്കുയൊന്നുമല്ലല്ലോ ? നാറ്റോ സേനയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെയും നാറ്റോ സേനക്കാവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും പാകിസ്‌താനിലൂടെ അഫ്‌ഗാനിസ്‌താനിലേക്ക്‌ കൊണ്ടുപോവുന്നതിന്‌ ഒരുക്കിയിട്ടുള്ള സുരക്ഷാ പാത വീണ്ടും തുറക്കുന്നതിനെതിരെയും രാജ്യ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിച്ചതാണ്‌ യു.എസിനെ വിറളി പിടിപ്പിക്കുന്നത്‌'. സഈദ്‌ പറഞ്ഞു.

2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ താനാണെന്ന വാദം സഈദ്‌ നിരാകരിച്ചു. ഇതിന്‌ തെളിവ്‌ ഹാജരാക്കാന്‍ യു.എസിന്‌ ബാധ്യതയുണ്ടെന്നും അദ്ദേഹം അല്‍ ജസീറ ടിവിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഇതിനിടെ സയിദിന്റെ ലാഹോറിന്റെ വസതിക്ക്‌ പാക്കിസ്ഥാന്‍ സുരക്ഷ കര്‍ശനമാക്കി. പഞ്ചാബ്‌ പോലീസിന്റെ ഒന്‍പതംഗ സംഘം സയിദിന്റെ വീടിനു കാവല്‍ നില്‍ക്കും. ഇതിനു പുറമെ ഒരു ഡസന്‍ സായുധ വോളണ്‌ടിയര്‍മാരെ സംഘടനയും സയിദിന്റെ സുരക്ഷയ്‌ക്കായി നിയോഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക