മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഒവിബിഎസ് ഞായറാഴ്ച സമാപിക്കും
OCEANIA
06-Oct-2018
OCEANIA
06-Oct-2018

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഒക്ടോബര്‍ നാലിന് ആരംഭിച്ച ഒവിബിഎസ് ഏഴിന് (ഞായര്‍) വിശുദ്ധ കുര്‍ബാനാനന്തരം കുട്ടികളുടെ വിവിധ പരിപാടികളോടു കൂടി സമാപിക്കും.
'ദൈവം നമ്മെ മെനയുന്നു' എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. രാവിലെ 9.30 ന് പ്രാര്‍ഥനയോടു കൂടി ആരംഭിക്കുന്ന ക്ലാസുകള്‍ വൈകുന്നേരം നാലിനു സമാപിക്കും. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, ജീവിത മൂല്യവര്‍ധനവിനുതകുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, കലാകായിക പരിശീലനങ്ങള്‍, ബൈബിള്‍ ക്വിസ്, ഗ്രൂപ്പ് ആക്ടിവിറ്റിസ് തുടങ്ങിയവ ഒവിബിഎസിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.
ഞായറാഴ്ച നടത്തുന്ന സമാപന സമ്മേളനത്തില്‍ ഒവിബിഎസിനെ കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടുകളും വിവിധ ക്ലാസുകളിലുള്ളവരുടെ പരിപാടികളും അരങ്ങേറും. 150 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടി സ്‌നേഹവിരുന്നോടു കൂടി സമാപിക്കും.
വികാരി ഫാ. പ്രദീപ് പൊന്നച്ചന്‍, സഹ വികാരി ഫാ. സജു ഉണ്ണുണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഒവിബിഎസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
റിപ്പോര്‍ട്ട്: തോമസ് പണിക്കര്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments