Image

80 വയസ്സുകാരി പറക്കുന്ന വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത് സുരക്ഷിതമായി നിലത്തിറക്കി

പി.പി.ചെറിയാന്‍ Published on 04 April, 2012
80 വയസ്സുകാരി പറക്കുന്ന വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത് സുരക്ഷിതമായി നിലത്തിറക്കി
വിസ്‌കോണ്‍സിന്‍: വിമാനം പറത്തുന്ന ഭര്‍ത്താവ് കോക്ക് പിറ്റില്‍ മോഹാത്സ്യപ്പെട്ടു വീണപ്പോള്‍ മനോധൈര്യം വീണ്ടെടുത്ത് അടുത്തിരുന്ന 80 വയസ്സുള്ള ഭാര്യ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. സുരക്ഷിതമായി നിലത്തിറക്കി.

ഏപ്രില്‍ 2 തിങ്കളാഴ്ച വൈകുന്നേരം ഇരട്ട എഞ്ചിനുകള്‍ ഘടിപ്പിച്ച ചെറുവിമാനത്തില്‍ ഭാര്യയും ഭര്‍ത്താവും ഫിഷിംങ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഡോര്‍ കൗണ്ടി എയര്‍പോര്‍ട്ടിനു ആറുമൈല്‍ അകലത്തില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവിനു ഹൃദയാഘാതം ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. വിമാനം പറത്തുന്നതിന് ലൈസന്‍സോ, പരിചയമോ ഇല്ലാത്ത 80 വയസ്സുള്ള ഹെലന്‍ കോളിന്‍സ് അടുത്തുള്ള വിമാന താവളവുമായി റേഡിയോ ബന്ധം സ്ഥാപിക്കുന്നതില്‍ വിജയിച്ചു.സന്ദേശം ലഭിച്ച ഉടനെ പറന്നുയര്‍ന്ന മറ്റൊരു വിമാനത്തിന്റെ പൈലറ്റ് ഈ വിമാനത്തിനു സമീപം പറന്ന് ഹെലന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. ഒരു വിധത്തില്‍ ലാന്‍ഡിംഗ് ഗിയര്‍ കണ്ടുപിടിച്ചു പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇവര്‍ വിജയിച്ചു. ഡോര്‍ കൗണ്ടി വിമാന താവളത്തില്‍ ഇടിച്ചിറങ്ങിയ വിമാനത്തില്‍ നിന്നും നിസ്സാര പരിക്കുകളോടെ ഹെലന്‍ പുറത്തു വന്നുവെങ്കിലും, ഭര്‍ത്താവ് ജോണ്‍ കോളിന്‍സ് ഇതിനിടെ ഹൃദയാഘാതത്തില്‍ മരണപ്പെട്ടിരുന്നു.

പിതാവ് നഷ്ടപ്പെട്ടുവെങ്കിലും മാതാവിനെയെങ്കിലും തിരികെ കിട്ടിയതില്‍ മക്കള്‍ ആശ്വാസം കൊള്ളുകയാണ്.
80 വയസ്സുകാരി പറക്കുന്ന വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത് സുരക്ഷിതമായി നിലത്തിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക