Image

മുംബൈയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

Published on 04 April, 2012
മുംബൈയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു
മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി റോസമ്മ ആന്റണിയാണ് കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മുംബൈ വസായി വെസ്റ്റ് ബേരാമ്പൂരിലെ ഫ്‌ളാറ്റിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തിയത്.

ഇവിടെ നിന്നും സ്വര്‍ണവും പണവും മോഷണം പോയിട്ടുണ്‌ടെന്നാണ് വിവരം. അതേസമയം ഇവരുടെ ശരീരത്തുണ്ടായിരുന്ന ആഭരണങ്ങള്‍ ഒന്നും കവര്‍ന്നിട്ടില്ലെന്നും പോലീസ് പറയുന്നു. മുഖത്ത് മാരകമായ മുറിവും കൈകളില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച പാടുകളുമുണ്ട്. മുഖം തിരിച്ചറിയാനാകാത്ത വിധം പരിക്കേല്‍പിച്ചിരുന്നു. 16 വര്‍ഷമായി മുംബൈയിലെ ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മകന്‍ എബി കോളജില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. മകനാണ് വിവരം പോലീസില്‍ അറിയിച്ചത്. ഫ്‌ളാറ്റിലെ 301, 302 അപ്പാര്‍ട്ടുമെന്റുകള്‍ ഇവരുടേതാണ്. ഇതിലൊന്നിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.

ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. റോസമ്മയുടെ ഭര്‍ത്താവ് ആന്റണി വിദേശത്താണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക