Image

മാനനഷ്ട കേസില്‍ നടന്‍ ശ്രീനിവാസന് സമന്‍സ്

Published on 04 April, 2012
മാനനഷ്ട കേസില്‍ നടന്‍  ശ്രീനിവാസന് സമന്‍സ്
കൊയിലാണ്ടി: മാനനഷ്ട കേസില്‍ നടനും സംവിധായകനുമായ ശ്രീനിവാസനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ സമന്‍സ്. കവി സത്യചന്ദ്രന്‍ പൊയില്‍കാവ് നല്കിയ ഹര്‍ജിയില്‍ ഏപ്രില്‍ 21 ന് ഹാജരാകാനാണ് കൊയിലാണ്ടി മജിസ്‌ട്രേട്ട് കോടതി സമന്‍സ് അയച്ചത്.

സിനിമാ മംഗളം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ബാബു ജോസഫ്, എഡിറ്റര്‍ പല്ലിശേരി, ലേഖകന്‍ എം.എസ്.ദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. 'കഥ പറയുമ്പോള്‍' എന്ന ശ്രീനിവാസന്റെ സിനിമയുടെ യഥാര്‍ഥ കഥ തന്റെതാണെന്ന് സത്യചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

2011 നവംബറില്‍ പുറത്തിറക്കിയ സിനിമാ മംഗളത്തില്‍ ശ്രീനിവാസനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തില്‍ കഥ മോഷണത്തെക്കുറിച്ചുള്ള ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോല്‍ ശ്രീനിവാസന്‍ സത്യചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് ആക്ഷേപം.

പരാതിക്കാരന് വേണ്ടി അഡ്വ.പി.പി. സുരേന്ദ്രന്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക