Image

എന്റിക്ക ലെക്‌സി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു

Published on 04 April, 2012
എന്റിക്ക ലെക്‌സി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു
കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ കൊച്ചി തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്താണ് ഉടമകള്‍ സുപ്രീംകോടതിയിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നത്.

കപ്പല്‍ വിട്ടുകിട്ടുന്നതിനായി കേസ് പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. മൂന്നു കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെയ്ക്കാനും ആവശ്യപ്പെടുന്ന പക്ഷം കപ്പിത്താനെയും കപ്പല്‍ ജീവനക്കാരെയും ഹാജരാക്കാമെന്ന് സത്യവാങ്മൂലം നല്‍കണമെന്നുമുള്ള ഉപാധികളോടെയാണ് കപ്പല്‍ വിട്ടുനല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത് കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ കോടതിയെ സമീപിച്ചത്. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ ശേഷമേ കപ്പല്‍ വിട്ടുനല്‍കാനാകൂവെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക