Image

വനിതാ കമ്മീഷന്‍ അധ്യക്ഷയായി കെ.സി. റോസക്കുട്ടി ചുമതലയേറ്റു

Published on 04 April, 2012
വനിതാ കമ്മീഷന്‍ അധ്യക്ഷയായി കെ.സി. റോസക്കുട്ടി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി കെ.സി. റോസക്കുട്ടി ചുമതലയേറ്റു. നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് സ്ഥാനമേറ്റ ശേഷം അവര്‍ അറിയിച്ചു. മിനിമം വേതനം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ കെ.സി. റോസക്കുട്ടി വഹിച്ചിട്ടുണ്ട്. 1991 മുതല്‍ അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നു. 95-96 വര്‍ഷത്തില്‍ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍പേഴ്‌സണായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക