Image

ബോംബെ ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് ചവാന്‍

Published on 04 April, 2012
ബോംബെ ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് ചവാന്‍
മുംബൈ: ബോംബെ ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാരിനോടു മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു.

ബോംബെ ഹൈക്കോടതിയുടെ പേര് മുംബൈ ഹൈക്കോടതിയെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ ഒന്‍പതു കത്തുകള്‍ കേന്ദ്രത്തിനു അയച്ചിട്ടുണ്‌ടെന്ന് ചവാന്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്റെ അനന്തരനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക