Image

ജെയിംസ് മര്‍ഡോക്ക് ബിസ്‌കൈബി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Published on 04 April, 2012
ജെയിംസ് മര്‍ഡോക്ക് ബിസ്‌കൈബി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
ലണ്ടന്‍ : ന്യൂസ് കോര്‍പ്പറേഷനില്‍ നിന്നുള്ള രാജിയ്ക്കു പിന്നാലെ തന്റെ ഉടമസ്ഥതയിലുള്ള ബിസ്‌കൈബി ടെലിവിഷന്‍ ശൃംഖലയില്‍ നിന്നു ജെയിംസ് മര്‍ഡോക് രാജിവച്ചു. ചൂടന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനായി രാജകുടുംബാംഗങ്ങളുടെയടക്കം ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ജെയിംസ് മര്‍ഡോക്ക്, ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ടെലിവിഷന്‍ ശ്യംഖലയായ ബിസ്‌കൈബിയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നതു ബിസ്‌കൈബിയ്ക്കു ദോഷകരമാകുമെന്ന് ബോധ്യമുള്ളതിനാലാണ് രാജിവച്ച് കമ്പനിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ബ്രിട്ടനെ പിടിച്ചുലച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദം മര്‍ഡോക് കുടുംബത്തെ വിടാതെ പിന്തുടരുകയാണ്. ജെയിംസ് മര്‍ഡോകിന്റെ പകരക്കാരനായി മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ നിക്കോളാസ് ഫെര്‍ഗൂസന്‍ സ്ഥാനമേല്‍ക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി സമിതിയാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കുന്നത്. കേസില്‍ ജെയിംസ് മര്‍ഡോക്കിനെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് സൂചനയുണ്ട്. ഫെബ്രുവരി അവസാനമാണ് ജെയിംസ് ന്യൂസ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക