Image

23 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

Published on 03 April, 2012
23 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍
ലാഹോര്‍: 23 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ്‌ ഇവരെ പാക്ക്‌ നാവികസേന അറസ്‌റ്റ്‌ ചെയ്‌തത്‌. മുന്നറിയിപ്പു നല്‍കിയിട്ടും സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മീന്‍പിടിക്കുന്നതു തുടര്‍ന്നതിനാലാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തതെന്നു പാക്കിസ്ഥാന്‍ സൈനീക കേന്ദങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യക്കാരായ 31 മല്‍സ്യത്തൊഴിലാളികളും 14 ബോട്ടുകളും പാക്കിസ്‌ഥാനില്‍ പിടിയിലായി.കഴിഞ്ഞമാസം പിടിയിലായതാകട്ടെ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളും 12 ബോട്ടുകളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക