Image

സോഷ്യലിസത്തിന്റെ കാഴ്‌ചപ്പാടുകള്‍ പൊളിച്ചെഴുതണം: കാരാട്ട്‌

Published on 03 April, 2012
സോഷ്യലിസത്തിന്റെ കാഴ്‌ചപ്പാടുകള്‍ പൊളിച്ചെഴുതണം: കാരാട്ട്‌
കോഴിക്കോട്‌: സോഷ്യലിസത്തിന്റെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ കാഴ്‌ചപ്പാടുകള്‍ അടുത്ത നൂറ്റാണ്ടിനായി പൊളിച്ചെഴുതണമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി `സോഷ്യലിസത്തിന്റെ ഭാവി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യലിസത്തിന്‌ 20ാം നൂറ്റാണ്ടില്‍ ഉണ്ടായ വീഴ്‌ചകളെ വിമര്‍ശനാത്മകമായി വിലയിരുത്തിയുള്ള മാറ്റം അനിവാര്യമായിരിക്കുന്നു. സാമൂഹിക ഉടമസ്‌ഥത എന്നതാകണം ഇതിനുള്ള പരിഹാരം. അതെങ്ങനെയെന്നതു കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാകണം. ഉല്‍പാദനമേഖലയില്‍ വിപണി വ്യവസ്‌ഥയുടെ പങ്കാണ്‌ മറ്റൊന്ന്‌. ഭരണകൂടം തീരുമാനിക്കുന്നവ മതിയെന്ന സോവിയറ്റ്‌ യൂണിയന്റെയും മറ്റും തീരുമാനം തെറ്റായിരുന്നു. വിപണി അംഗീകരിച്ചുകൊണ്ടുതന്നെ സോഷ്യലിസ്‌റ്റ്‌ വ്യവസ്‌ഥിതിയെ കൊണ്ടുവരാവുന്നതേയുള്ളു. ആസൂത്രിത സമ്പദ്‌വ്യവസ്‌ഥ എന്നതിലും കാലോചിതമായ മാറ്റങ്ങള്‍ വേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു. തോമസ്‌ ഐസക്‌ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അബെലാര്‍ഡോ ക്യൂട്ടോ സോസ, തപന്‍ സെന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, എം.രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക