Image

ജര്‍മ്മന്‍ റെയില്‍വേ റിപ്പെയറിംഗിന് പ്രധാന ലൈനുകള്‍ അടക്കുന്നു

ജോര്‍ജ് ജോണ്‍ Published on 01 October, 2018
ജര്‍മ്മന്‍ റെയില്‍വേ റിപ്പെയറിംഗിന് പ്രധാന ലൈനുകള്‍ അടക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ റെയില്‍വേ അടുത്ത വര്‍ഷം 2019 ല്‍ പ്രധാന ഇന്റര്‍സിറ്റി എക്‌സ്പ്രസ് റെയില്‍വേ ലൈനുകള്‍ റിപ്പെയറിംഗിനായി അടക്കുന്നു. 1991 ല്‍ പണിത ഇന്റര്‍സിറ്റി എക്‌സ്പ്രസ് റെയില്‍വേ ലൈനുകളാണ് റിപ്പെയറിംഗിനായി അടക്കുന്നത്.
ഇങ്ങനെ അടക്കുന്നതില്‍ പ്രധാന ലൈനുകള്‍ താഴെപ്പറയുന്നവയാണ്:

1. Hannover-Göttingen (11.6.2019 മുതല്‍ 14.12.2019 വരെ)

2. Mannheim-Stuttgart (10.4.2020 bis 31.10.2020)

3. Göttingen-Kassel (23.4.2021 മുതല്‍ 15.7.2021 വരെ) 

4. Fulda-Würzburg (Year 2022, I|Xy തീയതി പ്രഖ്യാപിച്ചില്ല)

5. Kassel-Fulda (Year 2023, I|Xy തീയതി പ്രഖ്യാപിച്ചില്ല)

അടുത്ത വര്‍ഷം ജര്‍മ്മന്‍ റെയില്‍ ഉപയോഗിച്ച് ടൂറിസ്റ്റ്, ബിസിനസ് ട്രിപ്പുകള്‍ നടത്താന്‍ പ്ലാന്‍ ചെയ്യുന്ന വിദേശരാജ്യ സഞ്ചാരികള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജര്‍മന്‍ റെയില്‍വേ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക. 
ടെലഫോണ്‍: 0049-180 6 996633.

ജര്‍മ്മന്‍ റെയില്‍വേ റിപ്പെയറിംഗിന് പ്രധാന ലൈനുകള്‍ അടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക