മെല്‍ബണ്‍: വിസ്മയ ക്രിയേഷന്‍സും നന്മ സിനിമാസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ ഏപ്രില്‍ 14ന് മെല്‍ബണിലെ ക്ലെയ്റ്റണ്‍ മൊണാഷ് യൂണിവേഴ്സിറ്റി ക്യാംപസില്‍ അരങ്ങേറും. ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സിനിമയുടെ കഥ രഞ്ജി പണിക്കരും നിര്‍മ്മാണം ആന്റോ ജോസഫും ആണ്. ദി കിംഗിനും കമ്മീഷണര്‍ക്കും ഭരത് ചന്ദ്രന് ഐപിഎസിനും ശേഷം കുടുംബസമേതം കാണാനാകുന്ന രീതിയില്‍ കുറ്റാന്വേഷണവും നര്‍മവും കഥയും എല്ലാം ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ സിനിമ റിലീസ് സമയത്ത് ഇന്ത്യയില്‍ 204 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മമ്മൂട്ടി, സുരേഷ് ഗോപി, സംവൃത സുനില്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഏപ്രില്‍ 14ന് ഒന്നിനും 4.30നും എട്ടിനുമായി മൂന്ന് ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആന്റണി പടയാട്ടി: 042149278, മനീഷ്: 0406389902, സി