Image

ഈ മാസം 10നകം സൈന്യത്തെ പിന്‍വലിക്കുമെന്ന് സിറിയ

Published on 03 April, 2012
ഈ മാസം 10നകം സൈന്യത്തെ പിന്‍വലിക്കുമെന്ന് സിറിയ
ദുബായ്: വിമതരുമായി പോരാട്ടം നടക്കുന്ന മേഖലകളില്‍ നിന്നും ഈ മാസം 10നകം സൈന്യത്തെ പിന്‍വലിക്കുമെന്ന് സിറിയ വ്യക്തമാക്കി. ഞായറാഴ്ച മുതല്‍ സേനാപിന്‍മാറ്റം ആരംഭിക്കുമെന്ന് സിറിയന്‍ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്‌ടെന്നും മധ്യസ്ഥ ചര്‍ച്ച നടത്തിയ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ വക്താവ് അഹമ്മദ് ഫാവ്‌സി അറിയിച്ചു. 

സൈനിക പിന്‍മാറ്റം പൂര്‍ത്തിയായശേഷം 48 മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സിറിയന്‍ ഭരണകൂടം യുദ്ധം അവസാനിപ്പിച്ചാല്‍ 48 മണിക്കൂറിനുളളില്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ വിമതസൈന്യത്തോടും ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും കോഫി അന്നന്റെ ഉപപ്രതിനിധി നാസര്‍ അല്‍ കിദ്‌വ വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ചയാണ് കോഫി അന്നന്റെ സമാധാന ഫോര്‍മുല സിറിയന്‍ ഭരണകൂടം അംഗീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന രക്തച്ചൊരിച്ചിലിന് ഇനിയെങ്കിലും അവസാനമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അറബ് ലീഗും ലോകരാജ്യങ്ങളും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക