Image

ദേശീയ ഭീകരവിരുദ്ധകേന്ദ്രം: പ്രധാനമന്ത്രി മെയ് അഞ്ചിന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Published on 03 April, 2012
ദേശീയ ഭീകരവിരുദ്ധകേന്ദ്രം: പ്രധാനമന്ത്രി മെയ് അഞ്ചിന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മെയ് അഞ്ചിന് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുന്‍കൈയെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്. 

വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യണമെന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മെയ് അഞ്ചിന് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. ഇതനുസരിച്ച് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. 

ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16 ന് വിളിച്ചിട്ടുള്ള മുഖ്യമന്ത്രിമാരുടെ യോഗം മുന്‍ നിശ്ചയിച്ചപ്രകാരം നടക്കുമെന്നും ചിദംബരം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക