Image

ഞാന്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 25 September, 2018
ഞാന്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
ചില്ലയില്‍ നിന്നടര്‍ന്ന ഒരില
ഭൂമില്‍ നിപതിക്കാത്ത വായുവില്‍ അലയുന്നൊരില

പൂവില്‍ നിന്നുതിര്‍ന്നൊരു ദളം
മണ്ണില്‍ അലിയാത്തൊരു ദളം
മഴയില്‍ ഒഴുകി നടന്നൊരു ദളം

കടലില്‍ നിന്നുയര്‍ന്നു
വന്നൊരു തിര
കരയില്‍ തല തല്ലി
പിടഞ്ഞു തീര്‍ന്നൊരു തിര

ഒരു മെഴുതിരി വെട്ടമായ് ഒരു കാറ്റിലാണയാന്‍ വെമ്പല്‍ കൊള്ളും ഒരു ദീപനാളം

പെട്ടന്ന് പൊലിഞ്ഞു പോയാല്‍ ഒരു ധ്രുവനക്ഷത്രമായ് വാനില്‍
ഉദിക്കും ഞാന്‍

നിനക്ക് വഴി കാട്ടാന്‍, നിനക്കുമാത്രം വഴി കട്ടാന്‍.
Join WhatsApp News
വിദ്യാധരൻ 2018-09-25 23:45:33
ചില്ലയിൽ നിന്നടർന്നോരായില 
ഭൂമിയിൽ പതിക്കാതെ 
വായുവിൽ അലയട്ടെ 

പൂവിൽ നോന്നുതിർന്നോരാ ദളം 
മണ്ണിൽ അലിയാതെ 
മഴയിൽ ഒഴുകി നടക്കട്ടെ 

അല്ലെങ്കിൽ കടലിൽ നിന്നു 
വന്ന് കരയിൽ തല തല്ലി ചത്ത 
തിരയുടെ വിധിയായിരുന്നേനെ അവയ്ക്ക്  

നീ ഒരു ദീപ നാളമായ് 
ധ്രൂവനക്ഷത്രമായ്‌ 
വാനിൽ ഉദിച്ചു രക്ഷപ്പെടൂ കവി 

ഞങ്ങളുടെ 'ഞാൻ' എന്ന 
ഭാവത്താൽ ഈ ഭൂമി 
മലീമസമാണു കവി
ഇവിടെ  വന്നാൽ നിന്റെ 
കാവ്യവാസനയുടെ  കൂമ്പ് വാടും 
ഫൈസൽ 2018-09-26 08:10:24
Thank you വിദ്യാധരൻജി, 
വായനയും ക്യാമെന്റും വളരെ ഇഷ്ടപ്പെട്ടു...... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക