Image

ലാകബാങ്ക് പ്രസിഡന്റ്: ജിം യോംഗ് കിം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പിന്തുണ തേടി

Published on 03 April, 2012
ലാകബാങ്ക് പ്രസിഡന്റ്: ജിം യോംഗ് കിം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പിന്തുണ തേടി
ന്യൂഡല്‍ഹി: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് നാമനിര്‍ദേശം ചെയ്ത ജിം യോംഗ് കിം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച് പിന്തുണ തേടി. കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയെയും ഗ്രാമവികസന മന്ത്രി ജയറാം രമേശിനെയും അദ്ദേഹം സന്ദര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ദക്ഷിണകൊറിയന്‍ പൗരനായ ജിമ്മിനെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. 

നിലവില്‍ ലോകബാങ്ക് പ്രസിഡന്റായ റോബര്‍ട്ട് സൊയേലിക് ജൂണില്‍ വിരമിക്കുന്നതിനാലാണ് ഈ സ്ഥാനത്തേക്ക് ഒഴിവുവരിക. ജിമ്മിനെ ഇന്ത്യ പിന്തുണയ്ക്കാന്‍ സാധ്യതയുണ്‌ടെന്ന് റിപ്പോര്‍ട്ടുകളുണ്‌ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക