Image

പാക്കിസ്ഥാനില്‍ ഷിയ-സുന്നി കലാപത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

Published on 03 April, 2012
പാക്കിസ്ഥാനില്‍ ഷിയ-സുന്നി കലാപത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഷിയ-സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി 14 പേര്‍ കൊല്ലപ്പെട്ടു. ചിലാസ് നഗരത്തിലെ ബൊണാര്‍ ദാസ് മേഖലയില്‍ ബസ് യാത്രക്കാരായ പത്തു പേരെ തോക്കുധാരിയായ ഒരാള്‍ ബസില്‍ നിന്നിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. ഇവര്‍ ഷിയ വിഭാഗക്കാരാണെന്നാണ് വിവരം. 

സമീപപ്രദേശമായ ഗില്‍ഗിറ്റ് നഗരത്തില്‍ രാവിലെ സുന്നി വിഭാഗവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ബൊണാര്‍ദാസ് മേഖലയില്‍ ഷിയ മുസ്‌ലീംകളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ചിലാസ് നഗരത്തില്‍ ഷിയ-സുന്നി വിഭാഗങ്ങള്‍ തമ്മില്‍ തുടര്‍ന്നും പലയിടത്തും ഏറ്റുമുട്ടി. അഞ്ച് ബസുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപം നിയന്ത്രിക്കാന്‍ സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക