Image

റഷ്യയില്‍ രണ്ട് നരഭോജികള്‍ അറസ്റ്റില്‍

ജേക്കബ് മാളിയേക്കല്‍ Published on 03 April, 2012
റഷ്യയില്‍ രണ്ട് നരഭോജികള്‍ അറസ്റ്റില്‍
മോസ്‌കോ: റഷ്യന്‍ പോലീസ് രണ്ട് നരഭോജികളെ (കാണിബാല്‍) അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു നരഭോജി ആറ് മനുഷ്യരെ കൊന്നു ഭക്ഷിച്ചുവെന്ന് റഷ്യന്‍ പോലീസ് അറിയിച്ചു. രണ്ടാമന്‍ സുഹൃത്തിനെ കൊന്ന് കരളും മാംസവും ഭക്ഷിക്കുകയായിരുന്നു. മുപ്പത്തഞ്ചുകാരനായ ഈ നരഭോജി നാല്പത്തൊന്നുകാരനായ സുഹൃത്തിനെ മദ്യം നല്‍കി മയക്കി കൊലപ്പെടുത്തിയശേഷം കരളും മാംസവും ഭക്ഷിക്കുകയായിരുന്നുവെന്നു റഷ്യന്‍ പോലീസ് അറിയിച്ചു. റഷ്യയുടെ കിഴക്കന്‍ വിദൂര ഗ്രാമത്തിലാണ് സംഭവം നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക