Image

ഐഎസ്ആര്‍ഒയ്ക്ക് 100 കോടിയുടെ ഉപഗ്രഹ വിക്ഷേപണക്കരാര്‍

Published on 03 April, 2012
ഐഎസ്ആര്‍ഒയ്ക്ക് 100 കോടിയുടെ ഉപഗ്രഹ വിക്ഷേപണക്കരാര്‍
ബാംഗളൂര്‍: ഐഎസ്ആര്‍ഒയ്ക്ക് 100 കോടിയുടെ ഉപഗ്രഹ വിക്ഷേപണക്കരാര്‍. വ്യോമയാന, ബഹിരാകാശ, പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇയാഡ്‌സ് കമ്പനിക്ക് കീഴിലുള്ള ഓസ്ട്രിയം എസ്എഎസ് എന്ന കമ്പനിയുടെ ഉപഗ്രഹമായിരിക്കും ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിക്കുക.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ഓസ്ട്രിയം എസ്എഎസും ഉപഗ്രഹവിക്ഷേപണത്തില്‍ ദീര്‍ഘകാല സഹകരണത്തിന് 2008 സെപ്തംബറില്‍ കരാര്‍ ഒപ്പിട്ടിരുന്നു. കമ്പനി നിര്‍മിച്ച 800 കിലോ ഭാരമുള്ള സ്‌പോട്ട്-6 എന്ന ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുക. റിമോട്ട് നിയന്ത്രിത ശേഷിയുള്ള അത്യാധുനീക ഉപഗ്രഹമാണിത്. ഐഎസ്ആര്‍ഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തുക സംബന്ധിച്ച് പരാമര്‍ശമില്ലെങ്കിലും നൂറ് കോടിയോളം വരുന്ന കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക