Image

ദയാഹര്‍ജികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

Published on 03 April, 2012
ദയാഹര്‍ജികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ദയാഹര്‍ജികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റേതടക്കം 18 ദയാഹര്‍ജികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജസ്റ്റീസുമാരായ ജി.എസ്. സിംഗ്‌വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

തന്റെ ദയാഹര്‍ജിയിലെ നടപടികള്‍ അനന്തമായി നീളുന്നതിനെതിരേ ദേവേന്ദര്‍ പാല്‍ സിംഗ് ഭുള്ളാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. 97 മുതല്‍ 2011 വരെ 32 ദയാഹര്‍ജികളിലാണ് രാഷ്ട്രപതി തീരുമാനമെടുത്തതെന്നും ഇതില്‍ 13 എണ്ണത്തില്‍ 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തീരുമാനമുണ്ടായതെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്. തുള്‍സി കോടതിയില്‍ ബോധിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക