Image

കര്‍ണാടക ഉപലോകായുക്തയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Published on 03 April, 2012
കര്‍ണാടക ഉപലോകായുക്തയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
ബാംഗളൂര്‍: കര്‍ണാടക ഉപലോകായുക്തയായി ഹൈക്കോടതി മുന്‍ ജഡ്ജി ചന്ദ്രശേഖരയ്യയെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിയമനം റദ്ദാക്കിയത്. 

ലോകായുക്തയെയും ഉപലോകായുക്തയെയും നിയമിക്കുന്നതിന് മുന്‍പ് ചീഫ് ജസ്റ്റീസുമായി കൂടിയാലോചിക്കണമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എന്‍. കുമാര്‍, എച്ച്.എസ്. കെംപന്ന എന്നിവര്‍ ചൂണ്ടിക്കാട്ടി. 1995 മുതല്‍ 2004 വരെ ഹൈക്കോടതി ജഡ്ജിയായിരുന്ന ചന്ദ്രശേഖരയ്യ ജനുവരിയിലാണ് കര്‍ണാടക ഉപലോകായുക്തയായി ചുമതലയേറ്റത്. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായ ശേഷമായിരുന്നു അദ്ദേഹത്തെ നിയമിച്ചത്. ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്. 

ബാംഗളൂരിലെ അഭിഭാഷകരായ എം. ആനന്ദ്, ജെ.സി. കൃഷ്ണ എന്നിവരാണ് നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക