Image

പാകിസ്താനില്‍ ഏറ്റുമുട്ടലില്‍ അഞ്ചു മരണം

Published on 03 April, 2012
പാകിസ്താനില്‍ ഏറ്റുമുട്ടലില്‍ അഞ്ചു മരണം
ഇസ്ലാമാബാദ്: പാകിസ്താനിലെ ഗില്‍ഗിത് പ്രവിശ്യയില്‍ ഷിയാ, സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അറസ്റ്റിലായ തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ ഇ സുന്നത്ത് വാല്‍ ജമാത്ത് എന്ന സുന്നി അനുകൂല സംഘടന നടത്തിയ പ്രതിഷേധ സമരമാണ് സംഘര്‍ഷത്തിന് കാരണമായത്. ടയര്‍ കത്തിച്ച് റോഡ് തടഞ്ഞ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗ്രനേഡാക്രമണത്തിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുന്നത് കാരണം പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക