Image

ആര്യയുടെ നാണംമാറ്റാന്‍ അമലപോളിന്റെ പ്രയോഗം

Published on 03 April, 2012
ആര്യയുടെ നാണംമാറ്റാന്‍ അമലപോളിന്റെ പ്രയോഗം
മൈന എന്ന സിനിമയിലൂടെ നാടന്‍ പെണ്ണിന്റെ വേഷത്തില്‍ തമിഴകത്തിന്റെ മനം കീഴടക്കിയ അമലാ പോള്‍ കാരണമാണ് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നാണക്കാരനായ തന്റെ ബുദ്ധിമുട്ട് മാറ്റിയതെന്ന് യുവതമിഴ് നടന്‍ ആര്യ വെളിപ്പെടുത്തി. അമലാ പോള്‍ കാത്തു സൂക്ഷിച്ചു നന്നിരുന്ന ഒരു നാടന്‍ ഇമേജിനെ തകര്‍ക്കുന്ന തരത്തിലുള്ള വാക്കുകളാണ് ഒരു പ്രമുഖ ദിനപത്രത്തിന് ആര്യ നല്‍കിയ അഭിമുഖത്തിലൂടെ പുറത്ത് വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ കഴിഞ്ഞ കുറേക്കാലമായി ഉണ്ടായിരുന്ന അടുപ്പം പിരിയുകയാണെന്ന സൂചനയാണ് ഇത്തരമൊരു വെളിപ്പെടുത്തലിലൂടെ ആര്യ ലക്ഷ്യമിട്ടിരിക്കുന്നതെന്നും സൂചനകളുണ്ട്.

ആര്യയും അമലയും ചേര്‍ന്ന് അഭിനയിച്ചിരുന്ന 'വേട്ടൈ' എന്ന സിനിമയിലെ ചുംബനരംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ അഭിനയിക്കുമ്പോള്‍ ചുംബിക്കുന്നത് ഉള്‍പ്പെടെ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട അവസരങ്ങളില്‍ അമലാ പോള്‍ സ്വാഭാവികമായി തോന്നിപ്പിക്കുമ്പോള്‍ ആര്യ നാണിച്ചാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആര്യ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് തനിക്ക് ഇത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ അമല മുന്‍ കയ്യെടുത്തതോടെ അതെല്ലാം മാറിയെന്നും. നാടന്‍ പെണ്ണ് എന്ന ഇമേജില്‍ നിന്നിരുന്ന അമലയ്ക്ക് അല്പം തിരിച്ചടിയാണ് ഈ വാര്‍ത്ത.

അടുത്തയിടയ്ക്ക് ആര്യയും അമലയും തമ്മില്‍ അത്ര അടുപ്പത്തിലല്ല. ഇത് പുറത്തറിഞ്ഞത് ചെന്നൈയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് ആര്യ സ്വന്തമാക്കിയപ്പോള്‍ നടത്തിയ പാര്‍ട്ടിയില്‍ അമലയുടെ അസാന്നിധ്യത്തോടെയാണ്. ആര്യയുടെ അടുത്ത സുഹൃത്തുക്കളെല്ലാം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെങ്കിലും അമല എത്താഞ്ഞത് പലരുടേയും നെറ്റി ചുളിപ്പിച്ചിരുന്നു. 

തമിഴിലെത്തുന്ന മലയാളി സുന്ദരിമാര്‍ പ്രണയത്തില്‍ അകപ്പെട്ടു എന്ന ഗോസിപ്പ് പരക്കുന്നത് പതിവാണ്. ഏറ്റവുമൊടുവില്‍ ഈ ഗോസിപ്പുകളില്‍ സജീവമായിരുന്ന പേര് അമലയുടേയും ആര്യയുടേയുമാണ്. അമലയുടെ ഹിറ്റ് ചിത്രമായ 'വേട്ടൈ'യില്‍ നായകനായിരുന്നു ആര്യ. സിനിമ റിലീസായതിന് തൊട്ട് പിന്നാലെ ഇവരെപ്പറ്റിയുള്ള ഗോസിപ്പുകള്‍ വേണ്ടുവോളം പ്രചരിയ്ക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ച് കറങ്ങുന്നതിന്റെ വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍ പുതിയ വാര്‍ത്ത അമലയോട് അകന്ന ആര്യ അടുത്തിടെ തന്നെക്കാള്‍ സീനിയറായ നടിയുമായി ചുറ്റിക്കറങ്ങുന്നുവെന്നാണ്. എപ്പോഴും ഇവരുമായി ഫോണില്‍ സംസാരിക്കുന്നതിലും നടന്‍ സമയം കണ്ടെത്താറുണ്ടത്രെ. സീനിയര്‍ നടിയെ തന്റെ സിനിമകളില്‍ നായികയാക്കാനും ആര്യ പല സംവിധായകരോടും നിര്‍മ്മാതാക്കളോടുമെല്ലാം ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും പുറത്തായിട്ടുണ്ട്. എന്തായാലും തന്റെ നാണം മാറ്റിയ അമലയെ, ആര്യ കൈവിട്ട ലക്ഷണമാണ്.

ആര്യയുടെ നാണംമാറ്റാന്‍ അമലപോളിന്റെ പ്രയോഗംആര്യയുടെ നാണംമാറ്റാന്‍ അമലപോളിന്റെ പ്രയോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക