Image

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ലോട്ടറി ടിക്കറ്റുകളെടുക്കാന്‍ പ്രേരണയായത്, വത്സല

Published on 21 September, 2018
 സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ലോട്ടറി ടിക്കറ്റുകളെടുക്കാന്‍ പ്രേരണയായത്, വത്സല

പ്രാരാബ്ദങ്ങളൊഴിഞ്ഞു നേരമില്ലാതെയിരുന്ന വത്സലയ്ക്ക് ഇപ്പോള്‍ താന്‍ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്ന ചിന്തയാണ്. തൃശൂര്‍ വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വത്സലയെയാണ് ഇത്തവണ തിരുവോണ ബംബറിലെ ഭാഗ്യദേവത കടാക്ഷിച്ചത്. തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി ലഭിക്കുമ്ബോള്‍ വത്സല പരാധീനതകളുടെ കാലം കഴിഞ്ഞെന്ന് തിരിച്ചറിയുകയാണ്. ആദ്യം കടങ്ങള്‍ തീര്‍ക്കണം. ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തം നാടായ ചിറ്റിലപ്പള്ളിയില്‍ സ്ഥലം വാങ്ങണം, ഒരു വീട് വയ്ക്കണം.

ഇളയ മകന്‍ വിപിന്റെ കല്യാണം നടത്തണം. പിന്നീട് പ്രാരാബ്ധങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞ് നിസ്സഹായരായ കുറച്ചു പേരെ സഹായിക്കണം-ഇതൊക്കെയാണ് വത്സലയുടെ ആഗ്രഹങ്ങള്‍. കഴിഞ്ഞ ആറു വര്‍ഷമായി വല്‍സല ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം മക്കളോടൊപ്പം വാടക വീട്ടിലേക്കു താമസം മാറി. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം അന്നുമുതലേ കൂടെയുണ്ട്. ആ ആഗ്രഹമാണ് ലോട്ടറി ടിക്കറ്റുകളെടുക്കാന്‍ പ്രേരണയായത്. വത്സല പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക