Image

പ്രദീപ് കുമാര്‍ ചീഫ് വിജിലന്‍സ് കമ്മീഷണറാകും

Published on 02 July, 2011
പ്രദീപ് കുമാര്‍ ചീഫ് വിജിലന്‍സ് കമ്മീഷണറാകും
ന്യൂഡല്‍ഹി: ഹരിയാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനെ ചീഫ് വിജിലന്‍സ് കമ്മീഷണറാക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹം ഇപ്പോള്‍ പ്രതിരോധ സെക്രട്ടറിയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും ധനമന്ത്രി പി.ചിദംബരവും അടങ്ങുന്ന സമിതിയാണ് പുതിയ സിവിസിയെ തെരഞ്ഞെടുത്തത്.ജൂലൈ 31ന് പ്രദീപ് കുമാര്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനം. അഴിമതി ആരോപണങ്ങളുടെ പേരില്‍ പി.ജെ തോമസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ സി.വി.സിയെ തെരഞ്ഞെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക