Image

ചോദ്യം ചെയ്യല്‍ മൂന്നാം ദിനം, അറസ്റ്റ് ഉടന്‍

Published on 21 September, 2018
ചോദ്യം ചെയ്യല്‍ മൂന്നാം ദിനം, അറസ്റ്റ് ഉടന്‍

 കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യാല്‍ മൂന്നാം ദിവസവും ആരംഭിച്ചു. രാവിലെ 10. 45 ഓടെയാണ് ചോദ്യം ചെയ്യലിനായി ബിഷപ്പിനെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ബിഷപ്പിനെ ഇന്നലെ തന്നെ അന്വേഷണസംഘം അറിയിച്ചതായാണ് സൂചന.

അതേസമയം അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ രണ്ട് ഉറ്റബന്ധുക്കളാണ് ജാമ്യക്കാരായി നില്‍ക്കുക. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങളോടും അറിയില്ല, ഓര്‍മ്മയില്ല തുടങ്ങിയ മറുപടികളാണ് ബിഷപ്പ് നല്‍കിയതെന്നാണ് സൂചന. ചോദ്യം ചെയ്യലിനിടെ എസ്പി ഹരിശങ്കര്‍ ക്ഷുഭിതനായതായും വാര്‍ത്തയുണ്ട്. ബിഷപ്പിന്റെ പല ഉത്തരങ്ങളും കളവാണെന്ന് പൊലീസിന് വ്യക്തമായതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്നാം ദിനത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായി കോട്ടയം എസ്പി ഹരിശങ്കറും റേഞ്ച് ഐജി വിജയ് സാഖറെയും ചര്‍ച്ച നടത്തി. അറസ്റ്റ് സംബന്ധിച്ചും ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ നാടുകുന്ന് മഠത്തിലെത്തി അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി എടുക്കുകയാണ്. കുറവിലങ്ങാട് എസ്‌ഐയുടെ നേതൃത്വത്തിലാണ് കന്യാസ്ത്രീയുടെ മൊഴി എടുക്കുന്നത്. ചോദ്യം ചെയ്യലില്‍ ബിഷപ്പ് കന്യാസ്ത്രീക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്ത തേടിയാണ് അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി എടുക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക