Image

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം: തീരുമാനം ഹൈക്കമാന്‍ഡിന്‌

Published on 03 April, 2012
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം: തീരുമാനം ഹൈക്കമാന്‍ഡിന്‌
തിരുവനന്തപുരം: ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്‌ വിട്ടു. ഇന്നു തിരുവനന്തപുരത്ത്‌ ചേര്‍ന്ന നിര്‍വാഹക സമിതിയാണ്‌ തീരുമാനം കൈക്കൊണ്ടത്‌.

ഇതിനിടെ ഒരു മന്ത്രിസ്ഥാനം കൂടി ലീഗിന്‌ അനുവദിക്കേണ്ടെന്നാണ്‌ നിര്‍വാഹക സമിതിയില്‍ പങ്കെടുത്ത സീനിയര്‍ നേതാക്കളുടെ അഭിപ്രായം. ലീഗിന്‌ ഒരു മന്ത്രിപദം കൂടി നല്‍കിയാല്‍ ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്കെതിരാകുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്‌താല്‍ കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകും ഉമ്മന്‍ചാണ്ടിയെന്നും ആര്യാടന്‍ പറഞ്ഞു.

ടി.എന്‍ പ്രതാപന്‍, എം.ഐ.ഷാനവാസ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.എ വാഹിദ്‌, കെ.മുരളീധരന്‍, എം.എം ഹസ്സന്‍, സി.പി. മുഹമ്മദ്‌ എന്നിവര്‍ ലീഗിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതോട്‌ എതിര്‍പ്പ്‌ പ്രകടപ്പിച്ചു.

നെയ്യാറ്റിന്‍കരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന്‌ യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. കെ മുരളീധരന്‍ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക