Image

ജര്‍മനിയിലെ പൊതുമേഖലയില്‍ ശമ്പള വര്‍ധനയില്‍ ധാരണയായി

ജോസ്‌ കുമ്പിളുവേലില്‍ Published on 03 April, 2012
ജര്‍മനിയിലെ പൊതുമേഖലയില്‍ ശമ്പള വര്‍ധനയില്‍ ധാരണയായി
ബര്‍ലിന്‍: ജര്‍മന്‍ പൊതുമേഖലാ തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിച്ച്‌ മുന്നോട്ടു വച്ച ധാരണകള്‍ അടിസ്ഥാനമാക്കി സമരങ്ങള്‍ക്ക്‌ അവസാനം കുറിച്ചു. രണ്‌ടു വര്‍ഷത്തേക്ക്‌ 6.3 ശതമാനം ശമ്പള വര്‍ധന നടപ്പാക്കിക്കൊണ്‌ടാണു ധാരണ. ഇതനുസരിച്ച്‌ മിനിമം 200 യൂറോ മുതല്‍ വര്‍ദ്ധനവുണ്‌ടാകും.

ഈ ധാരണയില്‍ യൂണിയനുകള്‍ പൊതുവേ തൃപ്‌തരമാണ്‌. പരിചയസമ്പത്തിനനുസരിച്ച്‌ വിവിധ ഗ്രേഡുകളായാണ്‌ വര്‍ധന നടപ്പാക്കിയിരിക്കുന്നത്‌. അടുത്ത വര്‍ഷം 1.4 ശതമാനം വര്‍ധന കൂടി നടപ്പാക്കാനും ധാരണയുണ്‌ട്‌.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണയുടെ വെളിച്ചത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനിയില്‍ നടന്നുവന്ന സമരം ഒത്തുതീരുകയായിരുന്നു.

കഴിഞ്ഞ കാലത്തെ സേവനവേതനങ്ങള്‍ പരിഷ്‌കരിയ്‌ക്കുമ്പോള്‍ ഓരോ വര്‍ഷത്തെ കാലയളവ്‌ പരിഗണിച്ച്‌ 6.5 ശതമാനം എന്ന കണക്കില്‍ ശമ്പളം വര്‍ദ്ധിപ്പിയ്‌ക്കണമെന്നാണ്‌ പൊതുമേഖലയിലെ ജീവനക്കാരുടെ പ്രമുഖ സംഘടനയായ വെര്‍ഡി യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ ഇത്തരമൊരു വര്‍ദ്ധന ഒറ്റയടിയ്‌ക്ക്‌ ലഭിച്ച എന്ന അപവാദം ഒഴിച്ചാല്‍ വെര്‍ഡിയുട ആവശ്യം തത്വത്തില്‍ വന്‍ വിജയമായി. ഏതാണ്‌ട്‌ രണ്‌ടുമില്യണ്‍ തൊഴിലാളികള്‍ വേര്‍ഡിയില്‍ അംഗങ്ങളായുണ്‌ട്‌.
ജര്‍മനിയിലെ പൊതുമേഖലയില്‍ ശമ്പള വര്‍ധനയില്‍ ധാരണയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക