Image

അയര്‍ലന്‍ഡില്‍ ക്വിസ്‌ മത്സരം: ജെഫ്‌-ഹരിശങ്കര്‍ ടീം ഒന്നാമത്‌, അഖില്‍-ആശിഷ്‌ ടീമിന്‌ രണ്‌ടാം സ്ഥാനം

ജയ്‌സണ്‍ കിഴക്കയില്‍ Published on 03 April, 2012
അയര്‍ലന്‍ഡില്‍ ക്വിസ്‌ മത്സരം: ജെഫ്‌-ഹരിശങ്കര്‍ ടീം ഒന്നാമത്‌, അഖില്‍-ആശിഷ്‌ ടീമിന്‌ രണ്‌ടാം സ്ഥാനം
ഡബ്‌ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ `മലയാള'ത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ്‌ മത്സരത്തില്‍ ജെഫ്‌ കൊട്ടാരം-ഹരിശങ്കര്‍ ടീം ഒന്നാമതെത്തി. അഖില്‍ അന്‍സാരി-ആശിഷ്‌ ബാബൂ ടീമിനാണ്‌ രണ്‌ടാം സ്ഥാനം. ഡബ്‌ളിന്‍ ലൂക്കന്‍ യുറെഷ്യ ഹാളിലായിരുന്നു മത്സരം.

ഒന്നും രണ്‌ടും സ്ഥാനങ്ങള്‍നേടിയ ടീമുകളെ യഥാക്രമം ഓസ്‌കര്‍ ട്രാവല്‍സ്‌, യു എ ഇ എക്‌സ്‌ചേഞ്ച്‌ എന്നീ സ്ഥാപനങ്ങളാണ്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌. മത്സരത്തില്‍ വിസാ കെയര്‍ ടീമായ ആല്‍ബി ബെന്നി-എബിന്‍ ബെന്നി എന്നിവര്‍ മൂന്നാം സ്ഥാനവും `മലയാളം' ടീം ബെന്‍ഹര്‍ ബെഞ്ചമിന്‍-ആഷിക്‌ ജോസഫ്‌ എന്നിവര്‍ നാലാം സ്ഥാനവും നേടി.

ആദ്യറൗണ്‌ടില്‍ രണ്‌ടുപേരടങ്ങുന്ന 24 ടീമുകള്‍ മാറ്റുരച്ച ആള്‍ അയര്‍ലന്‍ഡ്‌ ക്വിസ്‌ മത്സരത്തില്‍ 10 ടീമുകളാണ്‌ സെമിയിലെത്തിയത്‌. ഇവരില്‍ നിന്നും നാല്‌ ടീമുകളാണ്‌ ഫൈനല്‍ റൗണ്‌ടിലെത്തിയത്‌.വിജയികള്‍ക്ക്‌ മലയാളം ഏര്‍പ്പെടുത്തിയ ട്രോഫികളും മംഗള മ്യൂസിക്‌ അക്കാദമി, ബേബി പെരേപ്പാടന്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്‌ത സമ്മാനങ്ങളും വിതരണം ചെയ്‌തു.

ഓഡിയോ റൗണ്‌ട്‌, വീഡിയോ റൗണ്‌ട്‌, ബസര്‍ റൗണ്‌ട്‌, റാപിഡ്‌ ഫയര്‍ റൗണ്‌ട്‌ തുടങ്ങിയ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഇന്ത്യയെയും വിദേശ രാജ്യങ്ങളെയും പ്രത്യേകിച്ച്‌ അയര്‍ലണ്‌ടിനെയും സംബന്ധിക്കുന്ന ചോദ്യങ്ങളാണുണ്‌ടായിരുന്നത്‌.

ശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ചരിത്രം, രാഷ്‌ട്രീയം, സ്‌പോര്‍ട്‌സ്‌, സിനിമ, പൊതുവിജ്ഞാനം തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്‌ടുള്ള മത്സരത്തില്‍ പങ്കെടുത്തവര്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌.

തങ്കച്ചന്‍ വര്‍ഗീസ്‌ ക്വിസ്‌ മാസ്റ്ററും അന്‍ജു ഉദയ്‌ അവതാരകയുമായിരുന്നു. അജിതാ ശ്യാം, രഞ്‌ജിനി രാജന്‍,അനഘാ അജിത്‌എന്നിവര്‍ സ്‌കോറര്‍മാരായി പ്രവര്‍ത്തിച്ചു. ഉദയ്‌ നൂറനാട്‌, മനോജ്‌ മെഴുവേലി, ബേസില്‍ സ്‌കറിയ, കെ അജിത്ത്‌, ബിപിന്‍ ചന്ദ്‌, ജോജി എബ്രഹാം,എസ്‌ സന്‍ജയ്‌, വി ഡി രാജന്‍ തുടങ്ങിയവര്‍ മത്സരത്തിന്‌ നേത്യത്വം നല്‍കി.
അയര്‍ലന്‍ഡില്‍ ക്വിസ്‌ മത്സരം: ജെഫ്‌-ഹരിശങ്കര്‍ ടീം ഒന്നാമത്‌, അഖില്‍-ആശിഷ്‌ ടീമിന്‌ രണ്‌ടാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക