Image

റിയാദ് തീപിടുത്തം: മരിച്ചവരില്‍ 5 മലയാളികള്‍

Published on 02 July, 2011
റിയാദ് തീപിടുത്തം: മരിച്ചവരില്‍ 5 മലയാളികള്‍
റിയാദ്: റായാദിലെ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ അഞ്ചുപേര്‍. ആകെ ഏഴുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബത്ഹ ഫിലിപ്പൈനി മാര്‍ക്കറ്റിനും ഗുറാബി സ്ട്രീറ്റിനുമിടയിലുള്ള അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. മരിച്ചവരെല്ലാം അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അജിത്, തൃശൂര്‍ സ്വദേശി അബ്ദുറഹീം, ആലപ്പുഴ മാവേലിക്കര സ്വദേശി ഷാജി എന്ന തോമസ് , നിലമ്പൂര്‍ സ്വദേശികളായ സുലൈമാന്‍ , അഹ്മ്മദ് കബീര്‍ , മംഗലാപുരം സ്വദേശി മുഹമ്മദ് , നേപ്പാള്‍ സ്വദേശി രാകേശ് ഷാ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ താല്‍ക്കാലികമായി നിര്‍മിച്ച മുറികളിലാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. എറണാകുളം മൂവാറ്റുപുഴ സ്വദേശി നിയാസ്, ബാലുശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്ഹയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക