Image

തോമാശ്ലീഹായുടെ തിരുനാളും മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും

സജി കീക്കാടന്‍ Published on 02 July, 2011
തോമാശ്ലീഹായുടെ തിരുനാളും മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും
ന്യൂജേഴ്‌സി : വി: തോമാശ്ലീഹായുടെ നാമധേയത്താല്‍ സ്ഥാപിതമായിട്ടുള്ള ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാളും, തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും ജൂലൈ മാസം മൂന്നാം തീയ്യതി ഞായറാഴ്ച നടക്കും. രാവിലെ പത്തു മണിക്ക് അഭിവന്ദ്യ തിരുമേനിയെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍.ഡോ.പീറ്റര്‍ കോച്ചേരി അദ്ധ്യക്ഷത വഹിക്കും. യുവജന പ്രസ്ഥാനം, സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുടെ കലാപരിപാടിയ്ക്കു ശേഷം സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി- ജോണ്‍ പി.വര്‍ഗീസ് - 201-887-1714,
                           ട്രഷറര്‍- അന്‍സല്‍ വിജയന്‍ - 201-263-1080
തോമാശ്ലീഹായുടെ തിരുനാളും മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും
Join WhatsApp News
yoshika p raju 2016-05-10 02:43:38
Dear sir,
I am Yoshika P Raju, from Dharmastala,Karnataka. I read the news of ammmachis demise from e malayalee website. Its really sad to hear the news. I join you in your sorrows with my mother.  We would like to share some message from gods word  which can really comfort you.
please read John 5:28,29. Its soon going to be a reality ON EARTH. Revelation 21:3,4 says soon the sufferings and sorrows on earth will be removed. Nobody will have to worry about their dead beloved ones.
I would like to share few more interesting truth from gods word.  hope you will contact me through mail,my address -yoshikapr@gmail.com.
THANKYOU
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക