Image

നമ്ബി നാരായണന് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു, സുപ്രീം കോടതി

Published on 14 September, 2018
നമ്ബി നാരായണന് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു, സുപ്രീം കോടതി

 നമ്ബി നാരായണന്‍ കേസില്‍ സംസ്ഥാന പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നമ്ബി നാരായണന് 50 ദിവസം കസ്റ്റഡിയില്‍ യാതനകള്‍ അനുഭവിക്കേണ്ടി വന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തില്‍ തന്നെ അറസ്റ്റിനെ ഗുരുതരമായി വിമര്‍ശിച്ചിട്ടുണ്ട്. കേസിലെ പൊലീസ് നടപടികള്‍ ദുരുദ്ദേശപരം. ഇത് നമ്ബി നാരായണനെ വലുതായി ഉപദ്രവമേല്‍പ്പിച്ചുവെന്നും അളവറ്റ മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും കോടതി വിമര്‍ശിച്ചു.

നമ്ബി നാരാരായണനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മറിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നതിന് തടസമില്ല. കസ്റ്റഡി പീഡനം എന്നാല്‍ ഇടുങ്ങിയ കാഴ്ചപ്പാടില്‍ കാണേണ്ട കാര്യമല്ല. ഭൂതകാലത്തെ എല്ലാ മഹത്വംവും വെടിഞ്ഞ് അറപ്പുണ്ടാക്കും വിധമുള്ള പെരുമാറ്റം നമ്ബി നാരാരായണന് നേരിടേണ്ടി വന്നു.

പൊലീസ് സ്റ്റേഷന്റെ നാലു ചുമരിനകത്തോ ലോക്കപ്പിലോ ആയ ആളുടെ മാനസിക പീഡനവും പരിഗണിക്കണം. ശാരീരിക വേദനകള്‍ മാത്രമല്ല, മാനസിക പീഡനവും പരിഗണിക്കപ്പെടണം. ഒരാളുടെ പ്രശസ്തി എന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാന ഘടകമാണ്. നമ്ബി നാരായണന് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു. പൊലീസിന്റെ അമിത ബലപ്രയോഗം സംബന്ധിച്ച വിധിയില്‍ സുപ്രിം കോടതി ഇതേപ്പറ്റി കൃത്യമായി പറഞ്ഞിട്ടുണ്ട്.

ദേശീയ തലത്തില്‍ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതിന് തരിമ്ബു പോലും സംശയമില്ല. ആരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വയ്കാമെന്ന പൊലീസിന്റെ നിരുത്സാഹ കാര്യമായ നിലപാട് കാരണം നമ്ബി നാരായണന് അപകീര്‍ത്തി അനുഭവിക്കേണ്ടി വന്നു.

മാനസികമായ പീഡനത്തിന് വിധേയമാക്കുമ്ബോള്‍ ഒരാളുടെ അന്തസിന് ആഘാതം എല്‍ക്കുകയാണ്. വകാതിരിവില്ലാത്ത നടപടിയിലൂടെ തന്റെ ആത്മാഭിമാനം കുരിശിലേറ്റിയെന്നു ഒരാള്‍ക്ക് തോന്നുമ്ബോള്‍ ഒരു മനുഷ്യന്‍ നീതിക്കായി കേഴുകയാണ്. പൊതു നിയമ വകുപ്പുകള്‍ പ്രകാരം അപ്പോള്‍ നഷ്ടപരിഹാരം അനുവദിക്കാം. സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനായി സ്യൂട്ട് ഉണ്ടെങ്കിലും ഭരണഘടനാ കോടതിക്ക് പൊതു നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് തടസ്സമില്ല.

നമ്ബി നാരായണന്റെ തെറ്റായ തടവിനും ദുരുദ്ദേശപരമായ പ്രോസിക്യൂഷനു അപമാനത്തിനും അപകീര്‍ത്തിക്കും നേരെ കോടതിക്ക് കണ്ണടക്കാന്‍ ആകില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. 8 ആഴ്ചയ്ക്കകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്ബി നാരായണന് മുന്നോട്ട് പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക