Image

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്‌ റിപ്പോര്‍ട്ട്‌

ജേക്കബ്‌ മാളിയേക്കല്‍ Published on 02 April, 2012
ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്‌ റിപ്പോര്‍ട്ട്‌
സൂറിച്ച്‌: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്‌ത രാജ്യം ഇന്ത്യയെന്ന്‌ റിപ്പോര്‍ട്ട്‌. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ്‌ റിസര്‍ച്ച്‌ ഫൗണേ്‌ടഷന്‍ പുറത്തുവിട്ട പത്രക്കുറിപ്പിലാണ്‌ പുതിയ വിവരങ്ങള്‍. 2007 മുതല്‍ 2011 വരെയുള്ള അഞ്ചു വര്‍ഷത്തെ കണക്കിലാണ്‌ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്‌. ഈ കാലയളവില്‍ ലോകത്തില്‍ ഇറക്കുമതി ചെയ്‌ത ആയുധങ്ങളില്‍ 44 ശതമാനവും ഏഷ്യന്‍ രാജങ്ങളിലാണ്‌ എന്നതും പ്രത്യേകതയാണ്‌. ഇതിനു മുന്‍പത്തെ കാലയളവായ 2001 - 2006 വര്‍ഷങ്ങളില്‍ നിന്നും 24 ശതമാനം വര്‍ധനയാണ്‌ 2007 -2011 ല്‍ കാണിക്കുന്നത്‌.

ഇറക്കുമതിയിലെ അഞ്ചു വമ്പന്മാരും ഏഷ്യന്‍ രാജ്യങ്ങളാണ്‌. ഇതില്‍ ഇന്ത്യ മാത്രം പത്തു ശതമാനം ആയുധ ഇറക്കുമതി ചെയ്‌തു. അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ അഞ്ചു ശതമാനം ആയുധ ഇറക്കുമതിയോടെ മൂന്നാം സ്ഥാനത്തുണ്‌ട്‌. ഇന്ത്യക്കുപിന്നില്‍ ദക്ഷിണ കൊറിയ ആറു ശതമാനം ആയുധ ഇറക്കുമതിയോടെ രണ്‌ടാം സ്ഥാനത്തും ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ ചൈന നാലാംസ്ഥാനത്തും സിംഗപൂര്‍ (നാലു ശതമാനം ഇറക്കുമതി) അഞ്ചാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു.

ലോകത്തെ വന്‍ശക്തികളായ അമേരിക്ക, ഫ്രാന്‍സ്‌, ഇംഗ്ലണ്‌ട്‌, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ തന്നെയാണ്‌ ആയുധ കയറ്റുമതിയിലും മുമ്പില്‍. ലോകത്തിലെ 75 ശതമാനം ആയുധങ്ങളും ഈ ഭീമന്മാരാണ്‌ വിതരണം ചെയ്‌തുകൊണ്‌ടിരിക്കുന്നത്‌. ഇതില്‍ തന്നെ അമേരിക്ക 30 ശതമാനവും റഷ്യ 24 ശതമാനവും ആയുധങ്ങള്‍ കയറ്റുമതി ചെയ്‌തു.

അതേസമയം, ഇന്ത്യ ഇറക്കുമതി ചെയ്‌തിരിക്കുന്നതില്‍ 80 ശതമാനവും ആയുധങ്ങളും റഷ്യയില്‍ നിന്നാണ്‌. അയല്‍രാജ്യമായ പാക്കിസ്ഥാന്‍ 42 ശതമാനം ആയുധ ഇറക്കുമതി ചൈനയില്‍ നിന്നും 36 ശതമാനം അമേരിക്കയില്‍ നിന്നുമാണ്‌ നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്‌.
ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക