Image

അമേരിക്കേ വിലപിക്കുക(തച്ചാറ : കവിത)

തച്ചാറ Published on 05 September, 2018
 അമേരിക്കേ വിലപിക്കുക(തച്ചാറ : കവിത)
(അമേരിക്കയിലെ ജനങ്ങളെയെല്ലാം ഈ ഗീതം പഠിപ്പിക്കണം)

ഹേ! അമേരിക്കാ, നിന്റെ മഹത്വം ന്യൂയോര്‍ക്കില്‍ തകര്‍ക്കപ്പെട്ടു
എങ്ങനെ ശക്തര്‍ നിപതിച്ചു
ഇതു കാബൂളില്‍ പറയരുതേ
പാലസ്തീന്‍ തെരുവുകളില്‍ പ്രചരിപ്പിക്കരുതേ
അല്ലെങ്കിലോ- അഫ്ഗാന്‍ ഭരണകൂടം
ആഹ്ലാദിക്കും, തീവ്രവാദി സഹോദരന്മാര്‍ തിമിര്‍ക്കും
ഹേ! രഹസ്യ സങ്കേതങ്ങളേ,
നിങ്ങള്‍ക്കു മഞ്ഞും മഴയും ലഭിക്കാതിരിക്കട്ടെ
അഗാധതയില്‍ നിന്ന് ഉറവക്കണ്ണുകള്‍ പൊട്ടാതിരിക്കട്ടെ
കാരണം, അവിടം ഗൂഢാലോചനകള്‍ മലിനമാക്കപ്പെട്ടു.
ഭൂതത്താന്‍ ഉയരുന്നു.
പുകയുടെ ചുരുളുകളില്‍ നിന്ന് 
അമേരിക്കയെ ഉററുനോക്കിക്കൊണ്ട്
അമേരിക്കയെ ആവാഹിക്കുവാന്‍,
ആവാഹിച്ചിരുത്തുവാന്‍
അമേരിക്കന്‍ സമൂഹത്തെ തളച്ചിരുത്തുവാന്‍
ലോകവ്യാപാര കേന്ദ്രത്തിന്റെ രണ്ടുമാളികകളും 
തലയുയര്‍ത്തിനിന്നവര്‍, ചേര്‍ന്നു നിന്നവര്‍
അവര്‍ ഉയര്‍ച്ചയിലും തകര്‍ച്ചയിലുംവേര്‍പിരിഞ്ഞിട്ടില്ല,
അവര്‍ വ്യവസായം നയിച്ചിരുന്നവര്‍,
വ്യാപാരം നിയന്ത്രിച്ചിരുന്നവര്‍
അമേരിക്കക്കാരേ നിങ്ങളിന്നു വിലപിക്കുക
ലോകവ്യാപാര കേന്ദ്രംവ്യാവസായികമായി നമ്മളെ ഉയര്‍ത്തി
വ്യവസായത്തിന്റെ സിരാ കേന്ദ്രമായി നമ്മളെ മാറ്റി
ശക്തര്‍ എങ്ങനെ ഈ വിധം നിപതിച്ചു.
നിങ്ങള്‍ ന്യൂയോര്‍ക്കില്‍ തകര്‍ന്നു കിടക്കുന്നല്ലോ?
ഞങ്ങള്‍ അമേരിക്കക്കാര്‍ ലോകവ്യാപാരകേന്ദ്രത്തെയോര്‍ത്തു വേദനിക്കുന്നു.
അത്രമേല്‍ പ്രിയം നിങ്ങളോടു ഞങ്ങള്‍ക്കുണ്ടായിരുന്നു.
നിങ്ങളെ ഞങ്ങള്‍ സ്‌നേഹിച്ചത്
സ്ത്രീകളുടെ പ്രേമത്തെ അതിശയിക്കുന്ന തരത്തില്‍,
വിസ്മയകരമായിരുന്നല്ലോ?
ശക്തര്‍ എങ്ങനെ നിപതിച്ചു.
നിരപരാധര്‍ എങ്ങനെ കൊല്ലപ്പെട്ടു

 അമേരിക്കേ വിലപിക്കുക(തച്ചാറ : കവിത)
Join WhatsApp News
വിദ്യാധരൻ 2018-09-05 20:38:07
അമേരിക്ക ചാരത്തിൽ നിന്ന് 
ഉയർത്തെഴുന്നേൽക്കാൻ കരുത്തുള്ളവളാണ് 
ഫീനിക്സ് പക്ഷിയെപ്പോലെ 
അംബര ചുംബിയാ ഒരു സൗധത്തെ 
നിലംപരിശാക്കിയതുകൊണ്ട്  അവളുടെ 
കരുത്തിനെ വിലയിരുത്തരുത്.
"അമേരിക്കയുടെ പതനം പുറത്തു 
നിന്നായിരിക്കില്ല 
അകത്തു നിന്നായിരിക്കും"
ഒരു പക്ഷെ ന്യുയോർക്കിലെ 
അംബരചുംബിയാ   ടവറിൽ വച്ച് 
വച്ച് റഷ്യൻ   ചാരന്മാരെ 
ജൂദാസിനെപ്പോലെ ചുംബിച്ചപ്പോൾ 
അതിന് വഴിതെളിക്കപ്പെട്ടു 
പക്ഷെ അവൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും 
അവൾ ഉയർത്തെഴുനേറ്റില്ലെങ്കിൽ 
നിങ്ങൾക്കും എനിക്കും ഇത് കുത്തിക്കുറിക്കാനുള്ള 
സ്വാതന്ത്ര്യം നഷ്ടമായെന്നിരിക്കും 
അത്, ഈ രാജ്യത്ത് അഭയം തേടിയവർക്ക് 
നഷ്ടമാകാതിരിക്കട്ടെ 
അമേരിക്കയുടെ മഹത്വം ഒരിക്കലും 
നഷ്ടപ്പെട്ടില്ല, കാരണം മനുഷ്യത്വം 
നഷ്ടമാകാത്ത അനേകായിരങ്ങൾ ഇവിടെയുള്ളതുകൊണ്ട്
കരുണയുടെയും ദയയുടെയും 
അമേരിക്ക, നീ ലോകത്തിന് 
പ്രത്യാശയായി നീണാൾ വാഴുക 
എവിടെയായിരുന്നൂ 2018-09-05 21:23:33
ഏതു കടലിലോ
ഏതു കരയിലോ
എവിടെയായിരുന്നു, ഹേ കവീ
എവിടെയായിരുന്നൂ
Disappointed 2018-09-05 21:54:11
People make their living here and write this type o nonsense. America has bee great always. Go to Afganistan man. Vidyadhran, you said it. 
THACHARA 2018-10-20 15:44:06
മറുപടി - ഈ കവിത കവിയുടെ അഭിപ്രായമല്ല .  2 സാമുവേൽ 17 മുതലുള്ള ദാവീദിന്റെ വിലാപ കീർത്തനം അടിസ്ഥാനമാക്കി അമേരിക്കൻ പ്രസിഡന്റ് പറയുന്നതായാണ് എഴുതിയിരിക്കുന്നത് .അന്നത്തെ പ്രസിഡണ്ട് ബുഷിന് വിശ്വാസത്തിലും , പ്രവർത്തനങ്ങളിലും ദാവീദിനോടുള്ള സാദൃശ്യം ആണ് ഇതെഴുതുവാൻ  പ്രേരകമായത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക